ETV Bharat / state

ദുരന്തങ്ങളൊഴിയാതെ...; കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലുകള്‍ ഇവയൊക്കെ - LANDSLIDE DISASTERS IN KERALA

author img

By ETV Bharat Kerala Team

Published : Jul 30, 2024, 5:11 PM IST

Updated : Jul 30, 2024, 7:15 PM IST

കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലുകളുടെ വിവരങ്ങള്‍ പരിശോധിക്കാം.

LANDSLIDE DISASTERS IN KERALA  കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകള്‍  ഉരുള്‍പൊട്ടല്‍ കേരളം  KERALA LANDSLIDE
Representative Image (ETV Bharat)

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പെട്ടലില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. നിരവധി പേര്‍ മണ്ണിനടിയില്‍ പുതഞ്ഞ് കിടക്കുകയാണ്. അഞ്ച് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് വയനാടിനെ ഉരുള്‍പൊട്ടല്‍ നടുക്കുന്നത്. അതേസമയം, നിരവധി ഉരുള്‍പൊട്ടലിലായി ആയിരത്തിലധികം ജീവനുകള്‍ കേരളത്തിന് ഇന്നോളം നഷ്‌ടപ്പെട്ടിട്ടുണ്ട്. കേരളത്തിലുണ്ടായ മാരകമായ ഉരുള്‍പൊട്ടലുകളുടെ വിവരങ്ങള്‍ ഇങ്ങനെ :

കേരളത്തിലുണ്ടായ ഉരുള്‍പൊട്ടലുകള്‍  ഉരുള്‍പൊട്ടല്‍ കേരളം  KERALA LANDSLIDE  TIMELINE OF LANDSLIDES IN KERALA
ഇന്ത്യയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ കണക്ക് (ETV Bharat)

09 നവംബർ 2001: കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ എന്നാണ് തിരുവനന്തപുരത്തെ അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടൽ അറിയപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് 2001 നവംബർ 9 ന് ഉണ്ടായ മണ്ണിടിച്ചിലിൽ 40 ഓളം പേരാണ് അന്ന് മരിച്ചത്.

09 ഓഗസ്റ്റ്, 2019: കനത്ത മഴയെ തുടർന്ന് കേരളത്തിലെ മേപ്പാടി,പുത്തുമല, ഭൂദാനം, നിലമ്പൂർ, മല്ലപുരം എന്നിവിടങ്ങളിൽ വന്‍ ഉരുൾപൊട്ടലുണ്ടായി. നിരവധി ആളുകൾ മണ്ണിനടിയില്‍ കുടുങ്ങി. കനത്ത മഴയും മണ്ണിടിച്ചിലും എൻഡിആർഎഫ് സംഘങ്ങളുടെ ദുരന്തനിവാരണത്തിന് തടസമായി.

ഏറെ ദുര്‍ഘടമായ രക്ഷാ ദൗത്യമാണ് അന്ന് സംഘത്തിന് നടത്തേണ്ടിവന്നത്. 13 മൃതദേഹങ്ങളാണ് അന്ന് ദൗത്യ സംഘത്തിന് കണ്ടെടുക്കാനായത്. ദുരന്തത്തില്‍ കാണാതായ അഞ്ചുപേരെ കണ്ടെത്താനായില്ല. അതേ ദിവസം രാത്രിയാണ് നിലമ്പൂരിന് അടുത്തുള്ള കവളപ്പാറ എന്ന ഗ്രാമം ഉരുല്‍പൊട്ടലില്‍ മൂടിപ്പോയത്. 59 പേരാണ് അന്ന് ദുരന്തത്തില്‍ മരിച്ചത്.

01 ഓഗസ്റ്റ് 2022: കൊക്കയാർ ഉരുൾപൊട്ടൽ: കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കൊക്കയാർ ഉരുൾപൊട്ടലിൽ ഏഴ് പേർക്കാണ് ജീവന്‍ നഷ്‌ടമായത്. ഏഴ് വീടുകൾ പൂർണമായും തകര്‍ന്നു.

06 ഓഗസ്റ്റ് 2020: ഇടുക്കി ജില്ലയിലെ തേയില എസ്‌റ്റേറ്റായ പെട്ടിമുടിയിൽ തുടർച്ചയായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 65 തോട്ടം തൊഴിലാളികൾ മരിച്ചു. കമ്പനി താമസത്തിനായി നൽകിയ ലയങ്ങളില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്.

2019 മുതൽ 2020 വരെ: 2019, 2020, 2021 വർഷങ്ങളിലെ മൺസൂൺ സീസണുകളിലുടനീളം കേരളത്തില്‍ നിരവധി പ്രകൃതി ദുരന്തങ്ങളുണ്ടായി. 100-ല്‍ അധികം ആളുകളാണ് ഈ കാലയളവില്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ചത്.

16 ഒക്‌ടോബർ 2022- പ്ലാപ്പള്ളി ഉരുൾപൊട്ടൽ : കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേർ മരിക്കുകയും രണ്ട് കെട്ടിടങ്ങൾ തകരുകയും ചെയ്‌തു. പ്ലാപ്പള്ളിയിലെ റബർ തോട്ടത്തിലാണ് ആദ്യം ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്ന് വിവിധ പ്രദേശങ്ങളിലേക്ക് ദുരന്തം വ്യാപിക്കുകയായിരുന്നു.

06 ഓഗസ്റ്റ് 2022: പെട്ടിമുടി ദുരന്തത്തിന്‍റെ രണ്ടാം വാർഷികത്തിൽ മൂന്നാറിലെ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപൊട്ടി. 450 പേരുടെ ജീവൻ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ടു. മൂന്നാർ-വട്ടവട പാതയിൽ മണ്ണിടിഞ്ഞെങ്കിലും താഴേക്ക് വീഴാതെ തങ്ങി നിന്നു.

2022 ഓഗസ്റ്റ് 29: ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കുടയത്തൂരിൽ മാളിയേക്കൽ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

Also Read : എല്ലാം തകര്‍ന്ന് ആയിരങ്ങള്‍; 5 വര്‍ഷം തികയുന്നതിനിടെ ഒരേ നാട്ടില്‍ ആവര്‍ത്തിച്ച് ദുരന്തം, ഇത് മേപ്പാടിയുടെ കണ്ണീര്‍ - REPEATING LANDSLIDES WAYANAD

Last Updated : Jul 30, 2024, 7:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.