ETV Bharat / state

കുവൈറ്റ് ദുരന്തം: ശ്രീഹരിയ്‌ക്കും ഷിബു വർഗീസിനും വിട നല്‍കി നാടും നാട്ടുകാരും, മൃതദേഹങ്ങൾ സംസ്‌കരിച്ചു - Kuwait Fire Accident - KUWAIT FIRE ACCIDENT

കുവൈറ്റില്‍ എൻബിടിസി കമ്പനിയുടെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ശ്രീഹരിയുടെയും ഷിബു വർഗീസിന്‍റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു.

KUWAIT ACCIDENT VICTIMS CREMATION  KUWAIT VICTIMS BODIES WERE CREMATED  FIRE ACCIDENT VICTIMS  കുവൈറ്റ് ദുരന്തം
KUWAIT FIRE ACCIDENT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 6:44 PM IST

കോട്ടയം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഇത്തിത്താനം സ്വദേശി പി ശ്രീഹരിയുടെയും പായിപ്പാട് സ്വദേശി ഷിബു വർഗീസിന്‍റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ വസതികളിലെത്തിച്ചു.
ശ്രീഹരിക്കും, ഷിബുവിനും ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രതിനിധികൾ അടക്കം നിരവധി പേരാണ് എത്തിയത്.

ശനിയാഴ്ച്ച രാവിലെ 8 മണിക്കാണ് ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം തുരുത്തി യൂദാപുരം സെന്‍റ്‌ ജൂഡ് ആശുപത്രി മോർച്ചറിയിൽ നിന്ന് ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വസതിയിൽ എത്തിച്ചത്‌. തുടർന്ന് നൂറുകണക്കിനാളുകൾ ശ്രീഹരിക്ക് ആദരാഞ്ജലി അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം രണ്ടു മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിച്ചു.

പായിപ്പാട് സ്വദേശി ഷിബു വർഗീസിൻ്റെ സംസ്‌കാരവും ഇന്ന് നടന്നു. പുഷ്‌പഗിരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ പത്തിന് പായിപ്പാടുള്ള വീട്ടിലെത്തിച്ചു. തുടർന്ന് ഇടവക പള്ളിയായ സെന്‍റ്‌ ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാനായി പൊതുദർശനത്തിന് വെച്ചു. പള്ളിയിലെ പൊതുദർശനത്തിനുശേഷം മൂന്നരയോടെ ആയിരുന്നു ഷിബു വർഗീസിന്‍റെ സംസ്‌കാരം ചടങ്ങുകൾ പൂർത്തിയായത്.

ALSO READ: 'ലൈഫ് മിഷൻ വഴി വീടുവയ്ക്കാനുള്ള നടപടി ഉടന്‍'; കുവൈറ്റ്‌ അപകടത്തില്‍ മരിച്ച ചാവക്കാട് സ്വദേശിയുടെ വീട് സന്ദർശിച്ച്‌ മന്ത്രി കെ രാജൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.