കോട്ടയം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്‌റ്റെഫിൻ എബ്രഹാം സാബുവിൻ്റെ സംസ്‌കാരം ഇന്ന് നടക്കും. തിങ്കളാഴ്‌ച രാവിലെ ഏഴ് മണിക്ക് കോട്ടയം മന്ദിരം ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം പേരാമ്പ്ര കുന്നിലെ വീട്ടിലെത്തിച്ചു.
തുടർന്ന് സെൻമേരിസ് സിംഹാസന പള്ളിയുടെ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഇവിടെ നിരവധി പേർ അന്തിമോപചാരമർപ്പക്കാനെത്തി. ഉച്ചയ്‌ക്ക് 1:30 ന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.
2:30 ന് ഐപിസി ബഥേൽ സഭയുടെ ഒമ്പതാം മൈലിലുള്ള സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാര ചടങ്ങിൽ എന്‍ബിടിസി ഉടമ കെജി എബ്രാഹാം പങ്കെടുത്തു.