ETV Bharat / state

അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം ബാക്കിയാക്കി നിതിന്‍ മടങ്ങി: കുവൈറ്റ് ദുരന്തത്തിന്‍റെ ഞെട്ടൽ മാറാതെ വയക്കര - KUWAIT FIRE ACCIDENT DEATH - KUWAIT FIRE ACCIDENT DEATH

നിതിന്‍റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്. പൊതു പ്രവർത്തകനത്തിൽ സജീവമായിരുന്ന നിതിൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. വീടെന്ന സ്വപ്‌നം യാതാർത്ഥ്യമാക്കാൻ ആവാതെയാണ് നിതിൻ മരണത്തിന് കീഴടങ്ങിയത്.

കുവൈറ്റ് ദുരന്തം  കുവൈറ്റ് തീപിടിത്തം  KUWAIT FIRE ACCIDENT  KUWAIT FIRE ACCIDENT NITHIN DEATH
Kuwait fire accident victim Nithin's house (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 14, 2024, 6:53 PM IST

നിതിന്‍റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ വയക്കര (ETV Bharat)

കണ്ണൂർ: കണ്ണൂരിന്‍റെ മലയോര ഗ്രാമമായ വയക്കര ചോട്ടൂർ കാവിന് സമീപത്തെ ഉയരം വെക്കാത്ത തറകളിൽ നിതിന്‍റെ സ്വപ്‌നങ്ങൾ അന്തിയുറങ്ങും. അമ്മയില്ലാത്ത ഓർമകളിൽ സ്വപ്‌നങ്ങൾക്ക് ഉയരം വച്ച് വരുമ്പോഴേക്കും അഗ്നിനാളങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ആയിരുന്നു നിതിന്‍റെ വിധി. കുവൈറ്റിൽ ലേബർ ക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ മരിച്ച നിതിൻ പുത്തൂർ വിട പറഞ്ഞത് കെട്ടുറപ്പുള്ള വീട് എന്ന സ്വപ്‌നം ബാക്കിയാക്കി.

അഞ്ച് സെന്‍റ് സ്ഥലത്ത് പഴകിയ കെട്ടിടത്തിലാണ് നിതിനും കുടുംബവും താമസിക്കുന്നത്. അഞ്ചു വർഷമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്ന നിതിൽ ഒറ്റ തവണയാണ് നാട്ടിൽ എത്തിയത്. അവസാനമായി വീട്ടിൽ വന്നത് ഒരു വർഷം മുമ്പാണ്. വയക്കര ചോട്ടൂർക്കാവിന് സമീപത്ത് 10 സെന്‍റ് സ്ഥലം വാങ്ങി തറകെട്ടി വീട് പണിയാനുള്ള ഒരുക്കത്തിനിടയിലാണ് നിതിൻ യാത്രയായത്. പൊതു പ്രവർത്തകനും ഏവർക്കും പ്രിയങ്കരനുമായ നിതിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.

വിദേശത്ത് പോകും മുൻപും വിദേശത്തുനിന്ന് അവധിക്കു വന്ന സമയത്തും നാട്ടിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നു നിതിൻ. അമ്മ ഇന്ദിര 13 വർഷം മുമ്പ് അസുഖം ബാധിച്ചു മരിച്ചതാണ്. അച്‌ഛൻ ലക്ഷ്‌മണൻ ചെറുപുഴ സ്വകാര്യ സ്‌കൂൾ ബസ് ഡ്രൈവറാണ്. സഹോദരൻ ലിജിൻ സ്വകാര്യ ബസ് കണ്ടക്‌ടറും.

Also Read: 'ദൈവത്തിനു നന്ദി, ഇത് രണ്ടാം ജന്മം'; കുവൈറ്റ് അപകടത്തിൽ രക്ഷപ്പെട്ട നളിനാക്ഷന്‍റെ ഭാര്യയും സഹോദരനും ഇടിവി ഭാരതിനോട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.