എറണാകുളം : ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ കുവൈറ്റ് യാത്രയ്‌ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡൽഹിയിലെ റെസിഡൻ്റ് കമ്മിഷണർ വഴി നടത്തിയ ശ്രമമാണ് പരാജയപ്പെട്ടത്. ഇന്ന് രാത്രി 9.20 ന് പുറപ്പെടേണ്ട വിമാനത്തിലാണ് മന്ത്രി കുവൈറ്റിലേക്ക് പോകേണ്ടിയിരുന്നത്.
അവസാന നിമിഷം വരെ കാത്തെങ്കിലും യാത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചത് എന്നത് വ്യക്തമാക്കാൻ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. കുവൈറ്റ് തീപിടിത്തത്തില്‍ ഏറ്റവും അധികം ആളുകൾ മരണപ്പെട്ടത് മലയാളികളാണ്.
ഓരോ മരണവും വേദനിപ്പിക്കുന്നതാണ്. 49 ഇന്ത്യക്കാര്‍ മരിച്ചു. വിവിധ ആശുപത്രികളിലായി നിരവധിയാളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഒരു ദുരന്തമുഖത്ത് കേരളത്തോട് കാണിക്കുന്ന കേന്ദ്രത്തിൻ്റെ ഇത്തരത്തിലുളള സമീപനം വളരെയധികം നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു.
Also Read: കുവൈറ്റിലെ തീപിടിത്തം: 23 മലയാളികളുടെ മരണം സ്ഥിരീകരിച്ച് നോർക്ക - Kuwait Fire Death NORKA Confirmed