ETV Bharat / state

കുവൈറ്റ് തീപിടിത്തം: മരിച്ച സിബിന്‍ ടി എബ്രഹാമിൻ്റെ കുടുംബത്തിന് ധനസഹായം കൈമാറി - KUWAIT FIRE ACCIDENT FINANCIAL AID - KUWAIT FIRE ACCIDENT FINANCIAL AID

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്‌ടറുമായ രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡൻ്റുമായ ബാബു സ്റ്റീഫന്‍ നൽകിയ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.

KUWAIT FIRE ACCIDENT  FINANCIAL AID  കുവൈറ്റ് തീപിടിത്തം  കുവൈറ്റ് തീപിടിത്തം ധനസഹായം
Financial aid for Sibin T Abraham family (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 8:18 AM IST

പത്തനംതിട്ട: കുവൈറ്റിലെ മംഗഫിൽ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച തിരുവല്ല മല്ലപ്പള്ളി കീഴ്‌വായ്‌പൂര്‍ സ്വദേശി സിബിന്‍ ടി എബ്രഹാമിൻ്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തേതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിൻ്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ നല്‍കിയത്.

പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എംഎ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്‌ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡൻ്റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്. സിബിൻ്റെ പിതാവ് എബ്രഹാം മാത്യു, പത്ത് മാസം പ്രായമായ മകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

മല്ലപ്പള്ളി തഹസില്‍ദാര്‍ ടി ബിനുരാജ്, കലക്‌ടറേറ്റ് ഫിനാന്‍സ് ഓഫിസര്‍ കെജി ബിനു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെസിമോള്‍ ജേക്കബ്, ഷിബു തോമസ്, മല്ലപ്പള്ളി വില്ലേജ് ഓഫിസര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കുവൈറ്റ് അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട ജില്ലയിലെ മറ്റു നാലുപേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ കൈമാറിയിരുന്നു.

Also Read: കുവൈറ്റ് ദുരന്തം: പത്തനംതിട്ടയിലെ രണ്ട് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.