ETV Bharat / state

'നീതിക്കുവേണ്ടി നിലവിളിക്കുന്ന ഗവര്‍ണര്‍'; ഇത് കേരളത്തിന്‍റെ ദുര്‍ഗതിയെന്ന് കുമ്മനം രാജശേഖരൻ - ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ എസ്‌എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ, മുഖ്യമന്ത്രിയെയും കേരള സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേരളത്തില്‍ നിയമ വാഴ്‌ച്ചയില്ലെന്നും ഇത് സര്‍ക്കാരിന്‍റെ ദുര്‍ഗതിയാണെന്നും കുറ്റപ്പെടുത്തല്‍.

Kummanam Rajashekharan  SFI Black Flag Protest  Governor Arif Mohammed Khan  കുമ്മനം രാജശേഖരൻ  ആരിഫ് മുഹമ്മദ് ഖാന്‍  എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം
Kummanam Rajashekharan About SFI Black Flag Protest Against Governor
author img

By ETV Bharat Kerala Team

Published : Jan 27, 2024, 4:39 PM IST

കുമ്മനം രാജശേഖരൻ മാധ്യമങ്ങളെ കാണുന്നു

കാസര്‍കോട്: കേരളത്തിൽ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. കേരള ഗവര്‍ണര്‍ക്ക് കേരളത്തിന്‍റെ മണ്ണിലൂടെ സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഇത്തരം അവസ്ഥയ്‌ക്ക് കാരണം ഇവിടെ നിയമ വാഴ്‌ച്ചയില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കുത്തിയിരുപ്പ് പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍ (Kummanam Rajashekharan About SFI Protest).

കേരളത്തില്‍ ജനാധിപത്യമില്ല. ഇവിടെ ആര്‍ക്കും എന്തും സംഭവിക്കാവുന്നതാണ്. നിയമം കൈയിലെടുത്ത് കൊണ്ട് കേരളത്തിലെ ഭരണാധികാരികളുടെ പിന്തുണയോടെ എസ്‌എഫ്‌ഐക്കാര്‍ ഇവിടെ അഴിഞ്ഞാടുകയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ പിന്തുണയോടെയും സഹായത്തോടെയുമാണ്. യാദൃശ്ചികമായ സംഭവമോ ഒറ്റപ്പെട്ട സംഭവമോല്ല ഇത്. ഗവര്‍ണറുടെ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഗവര്‍ണര്‍ക്ക് നീതിയാണ് ആവശ്യം. ആ നീതിക്കായി ഗവര്‍ണര്‍ ഇവിടെ നിലവിളിക്കുകയാണ്. തനിക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. തനിക്ക് നീതി ലഭിക്കുന്നില്ലെന്നും പറഞ്ഞ് ഗവര്‍ണര്‍ ഇവിടെ നിലവിളിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി (SFI Black Flag Protest In Kollam).

എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ല. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നേരെ അണികളെ പറഞ്ഞ് വിടുകയാണ്. തെരുവിലേക്ക് അണികളെ പറഞ്ഞയച്ച് കൊണ്ടാണ് ഗവര്‍ണറെ നേരിടേണ്ടതെന്നും അദ്ദേഹം ചോദിച്ചു (Black Flag Protest Against Governor).

സ്വന്തം അണികളെ ഇങ്ങനെ കെട്ടഴിച്ച് വിടുന്നത് ശരിയാണോ? എന്തുകൊണ്ട് പൊലീസ് അവരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നില്ല. എന്തുകൊണ്ട് ഗവര്‍ണര്‍ക്ക് സുരക്ഷിതമായൊരു യാത്ര ഒരുക്കാന്‍ പൊലീസിന് സാധിക്കുന്നില്ലെന്നും കുമ്മനം ചോദിച്ചു. ഗവര്‍ണര്‍ക്ക് പോലും ഈ കേരളത്തില്‍ രക്ഷയില്ലെങ്കില്‍ അത് കേരളത്തിന്‍റെ ദുര്‍ഗതിയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം.

രാഷ്‌ട്രീയ പരിപാടികള്‍ക്ക് പോകുന്നതിന് ഇടയിലല്ല എസ്‌എഫ്‌ഐ പ്രവര്‍ത്തകരെത്തി അദ്ദേഹത്തെ തടഞ്ഞത്. ഇത്തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഗവര്‍ണര്‍ക്ക് ഭക്ഷണം കഴിക്കാനോ സമാധാനമായി ഉറങ്ങുന്നതിനോ കഴിയില്ലല്ലോയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു (Governor Arif Mohammed Khan).

ഗവര്‍ണര്‍ എന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ഭരണത്തലവനാണ്. അദ്ദേഹത്തിന് പോലും കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ പരിതാപകരമായ അവസ്ഥയാണെന്നും ഗവര്‍ണരുടെ സഞ്ചാരപാതയെ കുറിച്ചുള്ള വിവരം ചോരുകയാണ്. ഇത് സംസ്ഥാനത്തെ ഭരണ പരാജയമാണെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: എസ്എഫ്ഐ കരിങ്കൊടി: ഒന്നേമുക്കാല്‍ മണിക്കൂർ റോഡില്‍ കുത്തിയിരുന്ന് ഗവര്‍ണർ, മടക്കം എഫ്ഐആർ കണ്ട ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.