ETV Bharat / state

'കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയോ പാര്‍ട്ടിയെയോ തള്ളിപ്പറയില്ല, പാര്‍ട്ടി രൂപീകരിക്കാനുള്ള അന്‍വറിന്‍റെ ശ്രമത്തെ എതിര്‍ക്കും': കെടി ജലീല്‍ - KT Jaleel on PV Anvar Issue - KT JALEEL ON PV ANVAR ISSUE

പിവി അന്‍വര്‍ രൂപീകരിക്കുന്ന പാര്‍ട്ടിയിലേക്കില്ലെന്ന് കെടി ജലീല്‍. അന്‍വറിന്‍റെ പാര്‍ട്ടി രൂപീകരണ ശ്രമത്തെ ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും തള്ളിപ്പറയില്ല.

CPM  K T jaleel  PV anvar  mohandas
KT Jaleel (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 2, 2024, 7:10 PM IST

മലപ്പുറം: സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി കെടി ജലീല്‍ എംഎല്‍എ. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയില്ല. സിപിഎമ്മിനോടും ഇടതുമുന്നണിയോടും നന്ദികേട് കാട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

സിപിഎം പറഞ്ഞാല്‍ പിവി അന്‍വറിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ജലീല്‍ വ്യക്തമാക്കി. അതേസമയം അന്‍വറുമായുള്ള സൗഹൃദം നിലനില്‍ക്കുമെന്നും ജലീല്‍ പറഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടി ഉണ്ടാക്കാനുള്ള അന്‍വറിന്‍റെ ശ്രമത്തെ ശക്തമായി എതിര്‍ക്കുമെന്നും പൊതു പ്രവര്‍ത്തനം തുടരുമെന്നും ജലീല്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിപിഎം മലപ്പുറം ജില്ല സെക്രട്ടറി മോഹന്‍ദാസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തെ ശക്തമായി തള്ളുന്നു. പൊലീസ് സംവിധാനമാകെ പ്രശ്‌നമാണെന്ന അഭിപ്രായമില്ല. എഡിജിപി എം ആര്‍ അജിത്കുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ജലീല്‍ പറഞ്ഞു.

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ആദ്യ ഘട്ടത്തില്‍ ജലീല്‍ ഏറ്റെടുത്തിരുന്നു. കാരാട്ട് റസാഖും നേരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും അന്‍വറിനെ കൈവിട്ടതായാണ് നിരീക്ഷകര്‍ കരുതുന്നത്. പാര്‍ട്ടിയെ പിണക്കാന്‍ ജലീല്‍ ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാനെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Also read: മലപ്പുറത്തെ പ്രതികരണങ്ങൾ സിപിഎമ്മിലെ മാപ്പിള ലഹളയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം': അന്‍വറിനെ പിന്തുണച്ച് കെ ടി ജലീൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.