കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകര്‍. വെസ്റ്റ്ഹില്ലിൽ വച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് സംഭവം.
പ്രതിഷേധത്തിന് പിന്നാലെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 3 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കെഎസ്‌യു ജില്ല പ്രസിഡന്‍റ് സൂരജ്, വൈസ് പ്രസിഡന്‍റ് രാഗിൻ, ഷഹബാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.