ETV Bharat / state

'സീറോ അപകടങ്ങൾ' ലക്ഷ്യമിട്ട് കെഎസ്ആർടിസി; കര്‍മ്മപദ്ധതിയ്‌ക്ക് രൂപം നല്‍കി - KSRTC ZERO ACCIDENT

കെഎസ്‌ആർടിസി ബസുകളിലെ അപകടം കുറയ്ക്കുന്നതിനും വിലപ്പെട്ട ജീവനുകൾ പൊലിയാതിരിക്കാനും മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം കെഎസ്ആർടിസിയിൽ സമഗ്ര കർമ്മപദ്ധതിക്ക് രൂപം നൽകി

KSRTC  KSRTC ZERO ACCIDENT  TRANSPORT MINISTER KB GANESH KUMAR  KSRTC Aiming for Zero Accidents
KSRTC Aiming for Zero Accidents ; Reduce Accidents Of KSRTC Bus
author img

By ETV Bharat Kerala Team

Published : Apr 4, 2024, 6:57 AM IST

തിരുവനന്തപുരം : സീറോ അപകടങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസി. മാർച്ച്‌ 29 ന് തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് സർവീസ് പോയ സൂപ്പർ ഫാസ്റ്റ് ബസ് കോട്ടയം കളത്തിപ്പടിയിൽ വച്ച് അപകടത്തിൽപ്പെട്ട് ഇരുചക്ര വാഹന യാത്രികൻ മരിക്കാനിടയായ സംഭവത്തിന്‌ പിന്നാലെയാണ് കെഎസ്ആർടിസിയുടെ നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ആണ് നിർദേശം നൽകിയത്.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടം കുറയ്ക്കുന്നതിനും വിലപ്പെട്ട ജീവനുകൾ നിരത്തുകളിൽ പൊലിയാതിരിക്കാനും മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസിയിൽ സമഗ്ര കർമ്മപദ്ധതിക്ക് രൂപം നൽകി. കോട്ടയത്തുണ്ടായ അപകടത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിങ്ങും കാരണമാണ് അപകടമുണ്ടായതെന്ന കണ്ടെത്തലിനെ തുടർന്ന് ഡ്രൈവർ വി ബ്രിജേഷിനെ കെഎസ്ആർടിസി സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് സമഗ്ര കർമ്മപദ്ധതി അവിഷ്‌ക്കരിച്ചിരിക്കുന്നത്.

എന്താണ് സമഗ്രകർമ്മ പദ്ധതി : കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടം കുറയ്ക്കാനും ജീവനുകൾ നിരത്തുകളിൽ പൊലിയാതിരിക്കാനും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിദ്ദേശപ്രകാരം കെഎസ്ആർടിസി സി എം ഡി പ്രമോജ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് സമഗ്രമായ കർമ്മപദ്ധതിക്ക് രൂപം നൽകിയത്. യൂണിറ്റധികാരി, ഗാരേജ് തലവൻ, വെഹിക്കിൾ സൂപ്പർവൈസർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്‌ടർ, മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥൻ, സ്യൂട്ട് ക്ലാർക്ക് എന്നിവർ ഉൾപ്പെടുന്ന യൂണിറ്റ് തല ആക്‌സിഡന്‍റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്ച്ചകളിലും ആക്‌സിഡന്‍റ് സംബന്ധമായ വിഷയങ്ങൾ പരിശോധിച്ച് വിലയിരുത്തണം.

എല്ലാ മാസവും മൂന്നമത്തെ ശനിയാഴ്‌ച ചീഫ് ഓഫിസ് തലത്തിൽ രൂപികരിക്കപ്പെട്ടിട്ടുള്ള ആക്‌സിഡന്‍റ് സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കണം. മരണം സംഭവിക്കുന്ന അപകടങ്ങളും, വലിയ അപകടങ്ങളും ഉണ്ടാക്കുന്ന യൂണിറ്റുകളിലെ യൂണിറ്റ് ഓഫിസർ, ഗ്യാരേജ് അധികാരി ജനറൽ സി ഐ എന്നിവർ നേരിട്ട് ചീഫ് ഓഫിസ് തല ആക്‌സിഡന്‍റ് സമിതിക്ക് മുൻപാകെ ഹാജരായി വിവരങ്ങൾ ബോധ്യപ്പെടുത്തണം. തിരുത്തൽ നടപടികൾ സ്വീകരിക്കണം.

അപകട നിവാരണത്തിനായി അടിയന്തരമായി കൈക്കൊള്ളേണ്ട മുൻകരുതകൾ : കെഎസ്ആർടിസിയിലെ മുഴുവൻ കണ്ടക്‌ടർ ഡ്രൈവർ വിഭാഗങ്ങൾക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കണം. റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാർ വാഹനങ്ങൾക്കുണ്ടോ എന്ന് സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരണം.

Also Read: വീണ്ടും വളയം പിടിച്ച് മന്ത്രി ഗണേഷ് കുമാര്‍, ഇത്തവണ ലെയ്‌ലാന്‍ഡിന്‍റെ പുതിയ ബസ്; ട്രയല്‍ റണ്ണില്‍ മന്ത്രിക്കൊപ്പം കെഎസ്‌ആര്‍ടിസി ഉദ്യോഗസ്ഥരും - KB Ganesh Kumar Trial Run New Bus

ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലായൂണിറ്റുകളിലെയും മുഴുവൻ ബസുകളും സൂപ്പർ ചെക്ക് ചെയ്‌ത് കുറ്റമറ്റതാക്കണം. ഫ്രണ്ട് ഗ്ലാസ് വിഷൻ, റിയർ വ്യൂ മിറർ, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവർത്തനക്ഷമമെന്ന് ഉറപ്പ് വരുത്തണം. ഡോർ ലോക്കുകൾ ഡോറിൻ്റെ പ്രവർത്തനം എന്നിവ പരിശോധിക്കണം. ഡാഷ് ബോർഡ് ക്യാമറകൾ പ്രവർത്തനക്ഷമമാക്കണം. ബസുകളുടെ റണ്ണിങ് ടൈം പരിശോധിച്ച് അപാകത പരിഹരിക്കണം. വേഗപരിധി ബസുകളിൽ ക്രത്യമായി ക്രമീകരിക്കണം.
യൂണിറ്റ് തലത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ള യൂണിറ്റ് തല ആക്‌സിഡന്‍റ് സമിതി നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ മാറ്റങ്ങൾ ആവിഷ്‌കരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.