തിരുവനന്തപുരം : ഓണാവധി ആഘോഷമാക്കാന്‍ ഹൈറേഞ്ചിലേക്ക് സര്‍വീസുമായി കെഎസ്ആര്‍ടിസി. തിരുവനന്തപുരം, നെടുമങ്ങാട് ഡിപ്പോകളില്‍ നിന്നാണ് ജില്ലയിലെ ഹൈറേഞ്ചിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്. പൊന്മുടി, ബോണക്കാട്, ബ്രൈമൂര്‍ എന്നിവിടങ്ങളിലേക്കാണ് ഓണാവധിയുടെ തിരക്ക് പരിഗണിച്ചു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചതെന്ന് കെഎസ്ആര്‍ടിസി ചീഫ് ഓഫിസ് അറിയിച്ചു.
സർവീസുകളുടെ സമയക്രമവും നിരക്കും
- തിരുവനന്തപുരം
തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും കൂടുതൽ സർവീസുകളുള്ളത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന ഹൈറേഞ്ച് ആകർഷണ കേന്ദ്രങ്ങളായ പൊന്മുടി, ബോണക്കാട്, ബ്രൈമൂര്‍ എന്നിവടങ്ങളിലേക്കാണ് പുതിയ സർവീസുകള്‍.
- നെടുമങ്ങാട്
നെടുമങ്ങാട് നിന്നും പൊന്മുടി, ബോണക്കാട്, ബ്രൈമൂര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലേക്കും സർവീസുകളുണ്ട്. പൊന്മുടിയിലേക്കാണ് ഏറ്റവും കൂടുതല്‍ സർവീസുകള്‍ ഉള്ളത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- പൊന്മുടി
പൊന്മുടിയിൽ നിന്നും തിരുവനന്തപുരത്തേക്കും നെയ്യാറ്റിന്‍കരയിലേക്കുമാണ് സർവീസുകളുള്ളത്. തിരുവനന്തപുരത്തേക്ക് ഏഴും നെയ്യാറ്റിന്‍കരയിലേക്ക് രണ്ടും സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
- ബോണക്കാട്
തിരുവനന്തപുരം, വിതുര എന്നീ രണ്ട് സ്ഥലങ്ങളിലേക്കാണ് ബോണക്കാട് നിന്നും സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിതുരയിലേക്ക് ഒരു സർവീസ് മാത്രമാണ് ലഭ്യമാവുക.
- ബ്രൈമൂര്‍
ഏറ്റവും കുറവ് സർവീസുകള്‍ ഉള്ളത് ബ്രൈമൂരിൽ നിന്നാണ്. തിരുവനന്തപുരത്തേക്കും നെടുമങ്ങാടേക്കും ഓരോ സര്‍വീസ് മാത്രമാണ് ഇവിടെ നിന്നും ഉള്ളത്.
Also Read: ഓണക്കാലത്തിരക്ക്: സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി, ബുക്കിങ് 10 മുതല്‍