തിരുവനന്തപുരം : ഇരുനില ബസിനുമുകളിലിരുന്ന് തലസ്ഥാന നഗരം ചുറ്റി കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി ആരംഭിച്ച ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ ഇനിമുതൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും. യാത്രക്കാർക്ക് www.onlineksrtcswift.com എന്ന വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഓൺലൈൻ റിസർവേഷൻ വളരെ എളുപ്പം:
- https://www.onlineksrtcswift.com/ എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യണം.
- സെർച്ച് ഓപ്ഷനിൽ "Starting from- CITY RIDE Going to EastFort" എന്ന് ടൈപ്പ് ചെയ്യണം.
- തീയതി തെരഞ്ഞെടുത്ത ശേഷം Search Buses ക്ലിക്ക് ചെയ്യണം.
- അവിടെ തെരഞ്ഞെടുത്ത തീയതിയിലെ ഷെഡ്യൂൾ ട്രിപ്പുകൾ ലഭ്യമാകും.
- നൽകിയിട്ടുള്ള ട്രിപ്പുകളിൽ (Time Slot) "Select seat" ബട്ടൺ ക്ലിക്ക് ചെയ്യണം.
- ആവശ്യമായ സീറ്റുകൾ തെരഞ്ഞെടുത്ത ശേഷം "Provide Passenger details" ക്ലിക്ക് ചെയ്‌ത് ബുക്കിങ് പേജിലേക്ക് കടക്കണം (പരമാവധി 06 സീറ്റുകൾ ഒരു ബുക്കിങ്ങിൽ സെലക്‌ട് ചെയ്യാവുന്നതാണ്)
- യാത്രക്കാരുടെ പേരും മറ്റ് വിവരങ്ങളും പൂരിപ്പിച്ച് Proceed to pay details ക്ലിക്ക് ചെയ്‌ത് പേമെൻ്റ് ചെയ്യാനുമാകും.
എല്ലാ ദിവസവും വൈകിട്ട് 3 മണി മുതൽ രാത്രി 10 മണി വരെ ഓരോ മണിക്കൂർ ഇടവേളകളിൽ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ സർവീസ് നടത്തും.
ഡിമാൻഡ് കൂടിയപ്പോൾ നിരക്കും ഇരട്ടിയാക്കി : ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് യാത്രക്കാർക്കിടയിൽ ജനപ്രിയ സർവീസായി മാറിയതിനു പിന്നാലെ ഇപ്പോൾ നിരക്കും ഇരട്ടിയായി ഉയർത്തിയിരിക്കുകയാണ്. ഇലക്ട്രിക് ഡബിൾ ഡക്കറിൻ്റെ മുകളിലത്തെ നിലയിൽ 200 രൂപയും, താഴത്തെ നിലയിൽ 100 രൂപയുമാണ് പുതുക്കിയ നിരക്ക്.
നേരത്തെ ഇരു നിലകളിലും 100 രൂപയായിരുന്നു. അതേസമയം നിരക്ക് വർധന സംബന്ധിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അധികൃതർ യാതൊരുവിധ മുന്നറിയിപ്പുകളും നൽകിയിരുന്നില്ല.
ALSO READ: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം : ബസ് കണ്ടക്‌ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു