തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവറായ യദു 27ന് രാത്രി മേയർക്കെതിരെ കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല. ഇതിനെതിരെ ആദ്യ ഘട്ടത്തിൽ ഡിജിപിക്കും കമ്മിഷണർക്കും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും പരാതി നൽകുമെന്ന് യദു പറഞ്ഞു.
നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യദു വ്യക്തമാക്കി. മേയർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കൽ, മാർഗ തടസം സൃഷ്‌ടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ മുഖാന്തരം യദു നിയമപരമായി നീങ്ങുന്നത്. അതേസമയം സംഭവത്തിന് പിന്നാലെ യദുവിനോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഡ്യൂട്ടിക്ക് കയറണ്ട എന്ന് കെഎസ്ആർടിസി നിർദേശിച്ചിട്ടുണ്ട്.
ALSO READ: മേയർ ആര്യ രാജേന്ദ്രനുമായുള്ള വാക്കുതര്‍ക്കം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി