ETV Bharat / state

അതിവേഗം ; കെ എസ് ആർ ടി സി ബസുകളിൽ പരിശോധനയും പ്രശ്‌നപരിഹാരങ്ങളും മിന്നൽ വേഗത്തിൽ - KSRTC Checks and solve bus issues

5576 KSRTC ബസുകളിൽ പരിശോധന പൂർത്തിയാക്കി

KSRTC BUS  KSRTC Bus Issues  KSRTC Bus Issues Solving  K B Ganesh Kumar
KSRTC; Checks and resolves bus issues
author img

By ETV Bharat Kerala Team

Published : Mar 14, 2024, 6:28 PM IST

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം 5576 ബസുകളിൽ പരിശോധന പൂർത്തിയാക്കിയതായും 1366 ബസുകളിൽ വിവിധ തരത്തിലുള്ള തകരാർ കണ്ടെത്തിയതായും 819 ബസുകളുടെ തകരാർ പരിഹരിച്ചതായും കെഎസ്ആർടിസി ( K S R T C ; Checking And Solving Bus Issues in speedlay ).

കായംകുളത്ത് കെഎസ്ആർടിസിയുടെ വെസ്റ്റ് ബ്യൂൾ ബസിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം വന്നത്. നിർദേശ പ്രകാരം എല്ലാ ബസുകളും ഗ്യാരേജിൽ കയറി വയറിംഗ് സംബന്ധമായ പരിശോധനകളും അനുബന്ധ പരിശോധനകളും നടത്തി. പരിശോധനയിൽ ബസുകളുടെ ബ്രേക്ക്, ന്യൂമാറ്റിക് ഡോർ എന്നിവിടങ്ങളിൽ എയർ ലീക്ക് ഉണ്ടാകുന്നതായി കണ്ടുപിടിക്കുകയും ചെയ്‌തു. 5576 ബസുകൾ പരിശോധിച്ചതിൽ 1366 ബസുകൾക്ക് വിവിധ തരത്തിലുള്ള എയർ ലീക്ക് സംബന്ധമായ തകരാറുകൾ കണ്ടെത്തി. 819 ബസുകളുടെ എയർ ലീക്ക് പരിഹരിച്ചു.

മാർച്ച് 31 നകം ബാക്കിയുള്ള ബസുകളുടെ എയർ ലീക്ക് സംബന്ധമായ തകരാറുകൾ പരിഹരിക്കും. ബസുകളിലെ എയർ ലീക്ക് കാരണം ഡീസൽ ചെലവ് വർദ്ധിക്കുന്നുവെന്നും കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

അതേ സമയം ശമ്പളം ലഭിക്കാത്തതിന്‍റെ പേരിൽ കെ എസ് ആർ ടി സി ജീവനക്കാർ തല കുത്തി നിന്ന് പ്രതിഷേധിച്ചിരുന്നു. ഇടുക്കിയിലെ മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ കെ എസ് ജയകുമാറാണ് വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത്. ലഭിക്കാനുള്ള ശമ്പളം ഇനിയും ലഭിച്ചില്ലെങ്കിൽ സമരരീതി കടുപ്പിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.

Also read : ശമ്പളമില്ല, തല കുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.