വയനാട് : ഉരുൾ പൊട്ടലിന് തൊട്ടു മുമ്പ് ചൂരൽമലയിൽ യാത്ര അവസാനിപ്പിച്ച കെഎസ്ആർടിസി ബസ് ആറു ദിവസത്തിന് ശേഷം പുറത്തെത്തിച്ചു. ചൂരൽ മല, മുണ്ടക്കൈ, പുഞ്ചിരിമട്ട പ്രദേശത്തുകാരുടെ ഏക ആശ്രയമായിരുന്നു ഈ ബസ്. ഒരു കുടുംബത്തെപ്പോലെ, രാവിലെ ആറു മണിക്ക് ബസ് പുറപ്പെടുമ്പോൾ സ്ഥിരം യാത്രക്കാരായി മുണ്ടക്കൈ ഉള്ളവർ ഉണ്ടാകുമായിരുന്നു.
എന്നാൽ ഇനി അവരിൽ എത്രപേർ യാത്ര ചെയ്യാൻ ഉണ്ടാകുമെന്ന് അറിയില്ല. മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശത്തെ ആകെ തുടച്ചു നീക്കുമ്പോൾ മൂക സാക്ഷിയായി ഈ കെഎസ്ആർടിസി ബസ് തൊട്ടപ്പുറത്ത് ഉണ്ടായിരുന്നു.
കുറച്ചു ദൂരം കൂടി ഉരുൾപൊട്ടലിൻ്റെ ആഘാതം ഉണ്ടായിരുന്നെങ്കിൽ ഈ ബസ് കൂടി യാത്രക്കാർക്കൊപ്പം ഇല്ലാതായേനെ. ഇനി ഈ ബസ് സർവീസ് നടത്തുമ്പോൾ പലരും പല മുഖങ്ങളെയും തിരയുകയാകും. ഒന്നിച്ചു യാത്ര ചെയ്‌തവർ ഒരുമിച്ച് സീറ്റിൽ ഉണ്ടായിരുന്നവർ ചിലപ്പോൾ ഇനിയുണ്ടാകില്ല.
Also Read: എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ദുരിതാശ്വാസത്തിലേക്ക്; വയനാടിനായി നാടൊരുമിക്കുന്നു