ETV Bharat / state

തൃശൂരില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് പുള്ളിമാന് പരിക്ക്

author img

By ETV Bharat Kerala Team

Published : Mar 19, 2024, 5:05 PM IST

തൃശൂരില്‍ കുറുമാലി ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് പുള്ളിമാന് പരിക്ക്. ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് മാറ്റി.

Mannuthy  veterinary College  KSRTC bus hits Deer  Kurumali
KSRTC bus hits Deer

തൃശൂര്‍ : ദേശീയപാത കുറുമാലിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു. ചൊവ്വാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സംഭവം (KSRTC bus hits Deer). പാതയോരത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് രണ്ട് വയസ് പ്രായമുള്ള പുള്ളിമാൻ ദേശീയപാതയിലേക്ക് പ്രവേശിച്ചത്. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിടിച്ചാണ് മാനിന് പരിക്കേറ്റത്.

കാലിന് പരിക്കേറ്റുകിടന്ന മാനിനെ ബസ് യാത്രക്കാർ ദേശീയപാതയോരത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ മാൻ തെന്നിവീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി, പാലപ്പിള്ളി എന്നിവിടങ്ങളിൽ നിന്ന് വനപാലകരെത്തി പരിശോധിച്ചു.

Also Read: നദിയില്‍ കടുവയുടെ നഖങ്ങളില്ലാത്ത ജഡം; അന്വേഷണം തുടങ്ങി

പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേംഷമീറിൻ്റെ നിർദേശത്തെ തുടർന്ന് മാനിനെ ചികിത്സയ്ക്കാ‌യി മണ്ണുത്തി വെറ്ററിനറി കോളജിലേക്ക്‌ മാറ്റി. വനമേഖലയിൽ നിന്ന് കൂട്ടം തെറ്റിയ മാൻ കുറുമാലി പുഴയിലൂടെ ഒഴുക്കിൽപ്പെട്ട് ജനവാസ മേഖലയിൽ എത്തിയതാകാമെന്ന നിഗമനത്തിലാണ് വനപാലകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.