ETV Bharat / state

കെഎസ്‌ഇബി ഉദ്യോഗസ്ഥനെ ഓഫിസില്‍ കയറി മര്‍ദിച്ചു; നാല് പേര്‍ക്കെതിരെ കേസ് - KSEB officer beaten up in office - KSEB OFFICER BEATEN UP IN OFFICE

വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതും ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതും പ്രകോപനത്തിനും മർദ്ദനത്തിനും കാരണം

ELECTRICITY CONNECTION NOT RESTORED  KSEB OFFICER BEATEN UP  കെഎസ്‌ഇബി ഉദ്യോഗസ്ഥനെ മര്‍ദിച്ചു  ELECTRICITY OFFICE
KSEB OFFICER BEATEN UP IN OFFICE
author img

By ETV Bharat Kerala Team

Published : Apr 15, 2024, 8:58 PM IST

കെഎസ്‌ഇബി ഉദ്യോഗസ്ഥനെ മര്‍ദിച്ചു

പത്തനംതിട്ട: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഓവർസീയറെ ഓഫിസില്‍ കയറി മർദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ പൊലിസ് കേസെടുത്തു. പത്തനംതിട്ട വായ്‌പൂര്‍ സെക്ഷൻ ഓഫിസിലെ ഓവർസീയർ വിൻസന്‍റ് രാജിനാണ് മർദനമേറ്റത്.

കാറ്റും മഴയും കാരണം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുനസ്ഥാപിക്കാത്തതും ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതുമാണ് പ്രകോപനത്തിനും മർദ്ദനത്തിനും കാരണമെന്നാണ് സൂചന. സംഭവത്തിൽ എഴുമറ്റൂർ സ്വദേശികളായ നാല് പേർക്ക് എതിരെ പെരുമ്ബട്ടി പൊലീസാണ് കേസെടുത്തത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: സർവകാല റെക്കോഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം; വില്ലനാകുന്നത് എസി എന്ന് വിദഗ്‌ധര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.