ഇടുക്കി: വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേളയിലേക്ക് പ്രതിപക്ഷത്തെ ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മര്യാദയുള്ള ഒരു സര്‍ക്കാരല്ലിത്. പ്രതിപക്ഷത്തെ ബഹുമാനിക്കാന്‍ സാധിക്കുന്ന മനസ് വേണം. ആ മനസില്ലാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷത്തിനിത് പുത്തരിയല്ലെന്നും, തനിക്കതില്‍ പ്രയാസമില്ലെന്നും സുധാകരൻ സൂചിപ്പിച്ചു. പിണറായി വിജയന്‍ കാലഹരണം വന്ന നേതാവാണെന്നും അദ്ദേഹം വിമർശിച്ചു. മരണപ്പെട്ട ഒരു മനുഷ്യന്‍റെ പേര് പോലും പറയാന്‍ മനസില്ലായെന്ന് പറഞ്ഞാല്‍ മനസിനകത്ത് എന്താ കിടക്കുന്നതെന്ന് ആലോചിച്ചാല്‍ മതിയെന്നും കെ സുധാകരന്‍ അടിമാലിയില്‍ പറഞ്ഞു.