ETV Bharat / state

മുഖ്യമന്ത്രിക്കും മകൾക്കും നാണവും മാനവും ഇല്ല, അതുള്ളവരെയേ ആരോപണങ്ങൾ ബാധിക്കൂ : കെ സുധാകരൻ - K SUDHAKARAN On Pinarayi Vijayan - K SUDHAKARAN ON PINARAYI VIJAYAN

മുഖ്യമന്ത്രി പിണറായി വിജയനേയും മകൾ വീണ വിജയനേയും വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

KPCC PRESIDENT K SUDHAKARAN  CM PINARAYI VIJAYAN  K Sudhakaran Against CM  കണ്ണൂർ
K SUDHAKARAN On Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : May 30, 2024, 3:24 PM IST

മുഖ്യമന്ത്രിക്കും മകൾക്കും നാണവും മാനവും ഇല്ല, അതുള്ളവരെയേ ആരോപണങ്ങൾ ബാധിക്കൂ : കെ സുധാകരൻ (ETV Bharat)

കണ്ണൂർ : മുഖ്യമന്ത്രിക്കും മകൾക്കും നാണവും മാനവും ഇല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇതൊക്കെ ഉള്ളവരെയേ ആരോപണങ്ങൾ ബാധിക്കൂ. ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും കെ സുധാകരൻ കണ്ണൂരിൽ വ്യക്തമാക്കി. കെഎസ്‌യു ക്യാമ്പിലെ തമ്മിലടിയിൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ : സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്‌ക്കുള്ള ശ്രമം വ്യക്തമാക്കുന്ന ശബ്‌ദ സന്ദേശം പുറത്തുവന്ന വിഷയത്തിൽ നടന്നത് 25 കോടിയുടെ കോഴയാണെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് രാജിവയ്ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വമ്പന്‍ അഴിമതി നടത്തിയാണ് പുതിയ മദ്യനയം നടപ്പിലാക്കുന്നത്. 900 ബാറുകളില്‍ നിന്ന് 2.5ലക്ഷം രൂപ വച്ചാണ് ഇപ്പോള്‍ പിരിക്കുന്നത്.

വലിയൊരു തുക തെരഞ്ഞെടുപ്പിനുമുമ്പും സമാഹരിച്ചതായി കേള്‍ക്കുന്നു. ഇപ്പോള്‍ പിരിക്കുന്നത് കുടിശ്ശികയാണ്. ബാറുടമകള്‍ക്ക് ശതകോടികള്‍ ലാഭം കിട്ടുന്ന ഐടി പാര്‍ക്കുകളിലെ മദ്യ വില്‍പ്പന, ബാര്‍ സമയപരിധി വർധന, ഡ്രൈഡേ പിന്‍വലിക്കൽ തുടങ്ങിയ നടപടികള്‍ക്കാണ് നീക്കം.

കേരളത്തെ മദ്യത്തില്‍ മുക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ മദ്യനയമെന്നും കെ സുധാകരൻ സൂചിപ്പിച്ചു. ഐടി പാര്‍ക്കുകളില്‍ ഉൾപ്പടെ ജോലി ചെയ്യുന്ന യുവതലമുറയെ മദ്യത്തിലേക്ക് വലിച്ചെറിയുന്ന ഭയാനകമായ തീരുമാനമാണിത്. പിണറായി വിജയന്‍ നശിപ്പിക്കുന്നത് അവരുടെ ജീവിതവും ജീവനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ നിയമനടപടി തുടരും : ഇപി ജയരാജൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.