ETV Bharat / state

മറിയക്കുട്ടിക്ക് കെപിസിസി വീടൊരുക്കി; താക്കോല്‍ കൈമാറാന്‍ നേരിട്ടെത്തി കെ സുധാകരന്‍- വീഡിയോ - New home for Maryakutty - NEW HOME FOR MARYAKUTTY

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ യാചനാ സമരം നടത്തിയ മറിയക്കുട്ടിക്ക് കെപിസിസി നിര്‍മ്മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ കൈമാറി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.

മറിയക്കുട്ടിക്ക് വീട്  KPCC IDUKKI  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  മറിയക്കുട്ടി പെന്‍ഷന്‍ സമരം
KPCC President K Sudhakaran handed over the key of new house to maryakkutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 12, 2024, 9:39 PM IST

മറിയക്കുട്ടിക്ക് വീടൊരുക്കി കെപിസിസി (ETV Bharat)

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ യാചനാ സമരം നടത്തിയ മറിയക്കുട്ടിക്ക് കെപിസിസി നിര്‍മ്മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ കൈമാറി. നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്‍റെ താക്കോല്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ മറിയക്കുട്ടിക്ക് കൈമാറി.

അടിമാലി ഇരുന്നൂറേക്കറിലാണ് മറിയക്കുട്ടിക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയത്. 12 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് വീട് നിര്‍മിച്ചത്. വീട് യാഥാര്‍ത്ഥ്യമാക്കി തന്നതിലുള്ള സന്തോഷം മറിയക്കുട്ടി കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചു. കെപിസിസി നല്‍കിയ തുകക്ക് പുറമെ കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റി ബാക്കി തുക കണ്ടെത്തിയാണ് വീടിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ വിവിധ നേതാക്കള്‍ പങ്കെടുത്തു.

Also Read : 'ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കണം, സര്‍ക്കാര്‍ അതിന് ശ്രമിച്ചില്ല'; സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് മറിയക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.