പത്തനംതിട്ട : ബിലീവേഴ്‌സ് ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനാസിയസ് യോഹാന്‍ (കെ പി യോഹന്നാന്‍) അപകടത്തില്‍ ഗുരുതര പരിക്ക്. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സഭാ വക്താവാണ് അപകടവിവരം അറിയിച്ചത്. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. സാധാരണ ഡാലസിലെ ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ ക്യാമ്പസിനകത്താണ് പ്രഭാത നടത്തം. ഇന്ന് രാവിലെ പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
ALSO READ: അതിരപ്പിള്ളിയിൽ മിനി ബസ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക്