ETV Bharat / state

പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം; പമ്പ് ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചു, പ്രതികൾ പിടിയിൽ - PETROL PUMP EMPLOYEE ASSAULTED

കണ്ണഞ്ചേരി സ്വദേശി കാർത്തികേയനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പെട്രോൾ പമ്പ് ജീവനക്കാരന് മർദനം  PETROL PUMP EMPLOYEE ASSAULTED  LATEST NEWS IN MALAYALAM  Petrol Pump Employee Stabbed
Petrol Pump Employee Assaulted (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 1:57 PM IST

കോഴിക്കോട്: പന്നിയങ്കരയ്‌ക്ക് സമീപം കണ്ണഞ്ചേരിയിൽ പെട്രോൾ പമ്പ് ജീവനക്കാരന് കുത്തേറ്റ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അരക്കിണർ സ്വദേശികളായ മുഹമ്മദ് റസീൽ, മുഹമ്മദ് നിഹാൽ എന്നിവരാണ് പിടിയിലായത്. കണ്ണഞ്ചേരി സ്വദേശി കാര്‍ത്തികേയനാണ് കുത്തേറ്റത്.

ഇന്നലെ (ഡിസംബർ 8) രാത്രി കണ്ണഞ്ചേരി ന്യൂ ജനതാ സെയിൽസ് ആന്‍ഡ് സർവീസ് പെട്രോൾ പമ്പിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് പെട്രോൾ അടിക്കുന്നതിനെ ചൊല്ലി പ്രതികളും കാർത്തികേയനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

പെട്രോള്‍ പമ്പിലെ ആക്രമണ ദൃശ്യം. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൂർച്ചയേറിയ ആയുധം കൊണ്ട് അക്രമികൾ ജീവനക്കാരന്‍റെ കവിളിൽ കുത്തുകയായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ ഉടൻതന്നെ തെട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ബാഡ്‌മിൻ്റൺ കളിക്കാന്‍ വിസമ്മതിച്ചു; യുവ താരങ്ങളെ എഡിഎം ആക്രമിച്ചതായി പരാതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.