ETV Bharat / state

എൻഐടിയിൽ വിദ്യാര്‍ഥികള്‍ക്ക് പിഴയിട്ട സംഭവം: സമരം ചെയ്‌ത എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ് - CASE AGAINST SFI IN NIT STRIKE - CASE AGAINST SFI IN NIT STRIKE

കോഴിക്കോട് എൻഐടിയിൽ രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക് 33 ലക്ഷം രൂപ പിഴയിട്ടതിനെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് നാല്‍പ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.

KOZHIKODE NIT  CASE AGAINST SFI  കോഴിക്കോട് എൻഐടി സമരം  എൻഐടി സമരത്തിൽ എസ്എഫ്ഐക്കെതിരെ കേസ്
SFI Protest At Kozhikode NIT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 11:09 AM IST

കോഴിക്കോട്: രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്‌ത വിദ്യാര്‍ഥികള്‍ക്കെതിരെ എൻഐടി മാനേജ്മെൻ്റ് വൻതുക പിഴയിട്ടതിനെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച്‌ നടത്തിയ സംഭവത്തില്‍ 40 ഓളം പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. 1984-ലെ പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് കേസ്. എസ്‌എഫ്‌ഐ മാർച്ച്‌ അക്രമാസക്തമാവുകയും കുന്ദമംഗലം എസ് ഐ രമേശിൻ്റെ കാലിന് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ബാരിക്കേഡ് മറിച്ച് വീഴ്ത്താനുള്ള ശ്രമത്തിനിടയിൽ ബാരിക്കേഡ് കെട്ടിയ മതിലിന്‍റെ തൂണ്‍ ഇടിഞ്ഞ് വീണാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് കേസ്. എസ്‌എഫ്‌ഐ കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.

പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച്‌ തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായിരുന്നത്. രാത്രി നിയന്ത്രണത്തിനെതിരേ സമരം ചെയ്‌ത അഞ്ച് വിദ്യാര്‍ഥികള്‍ക്ക് 33 ലക്ഷം രൂപയാണ് എൻഐടി അധികൃതർ പിഴയിട്ടത്. മാർച്ച്‌ 22ന് ക്യാമ്പസില്‍ നടന്ന സമരത്തിന് നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞാണ് പിഴയിട്ടത്.

ഒരു വിദ്യാർഥി 6,61,155 രൂപ അടക്കണം. വൈശാഖ് പ്രേംകുമാർ, കൈലാഷ് നാഥ്, ഇർഷാദ് ഇബ്രാഹിം, ആദർഷ്, ബെൻ തോമസ് എന്നിവർക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Also Read: മെഡിക്കൽ കോളേജിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം; നടപടി പുനഃപരിശോധിക്കാൻ തയ്യാറാകണമെന്ന് പ്രതിഷേധക്കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.