കോഴിക്കോട് : ഇസ്രയേൽ-പലസ്‌തീൻ സംഘർഷത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി നാട്ടിലെത്തി. വെള്ളിപറമ്പ് സ്വദേശിയായ ശ്യാംനാഥ് തേലം പറമ്പത്താണ് വ്യാഴാഴ്‌ച (ജൂൺ 13) വൈകുന്നേരം അഞ്ച് മണിയോടെ വെള്ളിപറമ്പിലെ വീട്ടിലെത്തിയത്.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംഎസ്‌സി ഏരിയസ് എന്ന കപ്പലിലെ സെക്കൻഡ് എന്‍ജിനിയറാണ് ശ്യാംനാഥ്. രണ്ട് മാസം മുമ്പാണ് ഇറാൻ റവല്യൂഷനറി ഗാർഡ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിൽ നാല് മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.
കപ്പൽ ഇറാൻ റവല്യൂഷനറി ഗാർഡ് പിടിച്ചെടുത്തതിനു ശേഷം കേന്ദ്ര സർക്കാർ ഇറാനുമായി നടത്തിയ നയതന്ത്ര ആശയവിനിമയത്തിനൊടുവിലാണ് ഇപ്പോൾ ശ്യാംനാഥിന് മോചിപ്പിച്ചത്. വെള്ളിപറമ്പ് സ്വദേശികളായ വിശ്വനാഥ മേനോന്‍റെയും ശ്യാമളയുടെയും മകനാണ് ശ്യാംനാഥ്.
ALSO READ : 'ബന്ദികളെ മോചിപ്പിക്കണം, നെതന്യാഹു രാജിവയ്‌ക്കണം': ടെൽ അവീവിലും ജറുസലേമിലും പ്രതിഷേധ റാലി