ETV Bharat / state

മരുന്ന് ക്ഷാമം രൂക്ഷം; കോഴിക്കോട് മെഡിക്കൽ കോളേജില്‍ ന്യായവില ഫാർമസി അടച്ചു

author img

By ETV Bharat Kerala Team

Published : Mar 14, 2024, 4:58 PM IST

മരുന്ന് വിതരണം തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. കുടിശ്ശിക കിട്ടാതെ ഇനി വിതരണമില്ലെന്ന ഉറച്ച നിലപാടിലാണ് വിതരണക്കാര്‍.

Shortage of medicines  Kozhikode  Medical College Hospitial  Pharmacy closed
Shortage of medicines; Pharmacy closed at Kozhikode Medical College Hospitial

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. പ്രധാന കവാടത്തിന് മുന്നിലെ ഫാര്‍മസി അടച്ചു. മരുന്ന് ക്ഷാമം രൂക്ഷമായതോടെ ക്യാന്‍സര്‍ രോഗികൾ ഉൾപ്പെടെ ഉള്ളവര്‍ ദുരിതത്തിലായി. ഇതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നിര്‍ധനരായ രോഗികള്‍.

കുടിശ്ശിക തീർക്കാത്തതിനെ തുടര്‍ന്ന് കമ്പനികള്‍ മരുന്ന് വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്‌ന പരിഹാരത്തിനായി കളക്‌ടർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. മരുന്ന് വിതരണക്കാരുമായിട്ടാണ് ഇന്ന് ചര്‍ച്ച നടത്തുക (Kozhikode Medical College Hospitial).

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക എഴുപത്തഞ്ച് കോടിയോളം രൂപയാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍, ഫ്ലൂയിഡുകള്‍ എന്നിവ വാങ്ങിയ ഇനത്തിലാണ് കുടിശ്ശിക.

8 മാസത്തെ കുടിശ്ശികയാണ് മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത്. ഇത് നൽകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ 10-ാം തീയതിയോടെയാണ് മരുന്ന് വിതരണക്കാർ ഫാർമസിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി വച്ചത്.

കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് മരുന്ന് കമ്പനിക്കാർ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഇതിൽ നടപടിയൊന്നും സ്വീകരിക്കാത്തിനെ തുടർന്ന് കാൻസർ രോഗികൾക്കടമുള്ള മരുന്നുകൾ വിതരണം ചെയ്യുന്നത് മരുന്ന് കമ്പനികൾ നിർത്തി വയ്‌ക്കുകയായിരുന്നു. ഇതോടെ കാൻസർ രോഗികളും ഡയാലിസിസ് രോഗികളും ദുരിതത്തിലായിരിക്കുകയാണ്.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചുരുങ്ങിയ ചിലവില്‍ മരുന്ന് വിതരണം ചെയ്യുന്ന രാജ്യത്തെ തന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. എണ്ണായിരം രൂപക്ക് ലഭിക്കേണ്ട ക്യാന്‍സര്‍ മരുന്നുകള്‍ ഇപ്പോള്‍ മുപ്പതിനായിരം രൂപക്ക് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാരായ രോഗികള്‍.

മരുന്ന് വിതരണം ഭാഗികമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. കുടിശ്ശിക കിട്ടാതെ ഇനി വിതരണമില്ലെന്ന ഉറച്ച നിലപാടിലാണ് വിതരണക്കാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.