എറണാകുളം: ഗാന്ധി ജയന്തി ദിനത്തിൽ അനധികൃതമായി മദ്യ വിൽപന നടത്തിയ ഇതര സംസ്ഥാനത്തൊഴിലാളി റിമാന്‍ഡിൽ. തമിഴ്‌നാട് തിരുച്ചി സ്വദേശി ഗോപാല്‍(64) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ വിദേശ മദ്യവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ആലുവ ഡിവൈഎസ്‌പി ടിആർ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. 20 വർഷമായി കേരളത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ, വിദേശ മദ്യം അനധികൃതമായി വീട്ടിൽ സൂക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മാർക്കറ്റ് ഭാഗങ്ങളിൽ വിൽപന നടത്തുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പോണ്ടിച്ചേരിയിൽ നിന്ന് മദ്യം ട്രെയിൻ മാർഗം എത്തിച്ചായിരുന്നു വിൽപന. കൂട്ടു പ്രതികളെ പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്‌പെക്‌ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്‌ടർ കെ.നന്ദകുമാർ, അസി സബ് ഇൻസ്പെക്‌ടർ അബ്‌ദുൾ ജലീൽ, സീനിയർ സിപിഒമാരായ പി.ജെ വർഗ്ഗീസ്, കെ.ആർ രജീഷ്, സിപിഒമാരായ വി.എ അഫ്‌സൽ, എം ശ്രീകാന്ത്, കെ.എ സിറാജുദ്ദീൻ, പി.എൻ നൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
Also Read:കാറിൽ അനധികൃത മദ്യക്കടത്ത്; പേരാമ്പ്ര സ്വദേശി തൃശൂരിൽ നിന്ന് പിടിയിൽ