നിയമസഭയില്‍ ഇടതിനെയും ലോക്‌സഭയില്‍ വലതിനെയും പിന്തുണയ്ക്കുന്ന രീതിയാണ് കോഴിക്കോട് കാഴ്‌ചവെച്ചിട്ടുള്ളത്. ഈ ആത്മവിശ്വാസത്തോടെയാണ് എംകെ രാഘവന്‍ നാലാം വിജയം തേടി വീണ്ടും കോഴിക്കോട് ഇറങ്ങിയത്. ജനകീയനായ എംപി എന്ന പ്രതിച്ഛായ ഇത്തവണയും കോഴിക്കോടിന്‍റെ രാഘവേട്ടനെ തുണയ്ക്കും എന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.
എന്നാല്‍ കോഴിക്കോടിന്‍റെ മുക്കും മൂലയും അറിയുന്ന തൊഴിലാളി നേതാവ്, എളമരം കരീമിനെയാണ് സിപിഎം കളത്തിലിറക്കിയത്. സമസ്‌തയുടെ ആശിർവാദത്തോടെ ന്യൂനപക്ഷ വോട്ടുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ലീഗ് വോട്ട് തന്നെ മറിയും എന്നാണ് ഇടത് പാളയത്തിന്‍റെ പ്രതീക്ഷ.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജനകീയനായ നേതാവുമായ എംടി രമേശ് എന്ന സ്ഥാനാർഥി തന്നെയാണ് ബിജെപിയുടെ കരുത്ത്. മോദിയുടെ ഗ്യാരണ്ടികളും വികസന നേട്ടങ്ങളും എണ്ണിപ്പറഞ്ഞ് എംടി രമേശും കളം നിറഞ്ഞിരുന്നു. വോട്ടിങ് ശതമാനത്തിൽ മുന്നേറ്റം തീർക്കാൻ തന്നെയാണ് ബിജെപിയുടെ ശ്രമം. 72.52 ശതമാനം പോളിങ്ങാണ് കോഴിക്കോട് മണ്ഡലത്തില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 2019-ല്‍ ഇത് 81.31 ശതമാനമായിരുന്നു.
പോളിങ് ശതമാനം | |
2024 | 72.52 |
2019 | 81.31 |
- 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം :
- എംകെ രാഘവന്‍(കോണ്‍ഗ്രസ്) - 493444
- എ പ്രദീപ് കുമാര്‍ (സിപിഎം) - 408219
- പ്രകാശ് ബാബു(ബിജെപി) - 161216
Also Read : ചുഴികളും മലരികളും തീര്‍ത്ത് ട്വന്‍റി 20 ; ചാലക്കുടിയില്‍ ആരുലയും ആരുദിക്കും ? - CHALAKKUDY CONSTITUENCY