ETV Bharat / state

വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; രണ്ട് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു - MVD ACTION IN REELS SHOOT ACCIDENT

ഒരു വർഷത്തേക്കും ആറ് മാസത്തേക്കുമായാണ് സസ്പെന്‍ഷന്‍.

ACCIDENTS DURING REELS SHOOTING  KOZHIKODE REELS SHOOT ACCIDENT  MVD SUSPEND LICENSE REELS ACCIDENT  റീല്‍സ് അപകട മരണം
Kozhikode Beach Road Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 12, 2024, 2:12 PM IST

കോഴിക്കോട്‌: ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തു. വാഹന ഉടമ സാബിത്ത് റഹ്മാന്‍റെ ലൈസൻസ് ഒരു വർഷത്തേക്കും ജീവനക്കാരൻ റഹീസിന്‍റെ ലൈസൻസ് ആറ് മാസത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്‌തത്.

ഇതിനിടെ, ആൽവിനെ ഇടിച്ച ബെൻസ് കാറിന്‍റെ ടാക്‌സ് അടച്ചിട്ടില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതോടെ കാറിന്‍റെ ആർസിയും എംവിഡി റദ്ദാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന്‍ മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ആല്‍വിന്‍ മുമ്പ് ജോലി ചെയ്‌തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടം. രണ്ട് ആഡംബര കാറുകള്‍ ചേസ് ചെയ്‌ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു.

കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്.

രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.

Also Read: റോഡിൽ റീൽസ് വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.