കോട്ടയം: വെസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐയെ കാണാനില്ലെന്ന് പരാതി. അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ രാജേഷ് കെ (53)യെയാണ് കാണാതായത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.
കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്കുശേഷം വീട്ടിലേക്ക് മടങ്ങിയ എസ്ഐ ഇന്നലെ രാത്രി വൈകിയും വീട്ടിലെത്തിയില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. തുടർന്ന് ബന്ധുക്കൾ അയക്കുന്നം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അച്ചടക്ക നടപടികളുടെ ഭാഗമായി രാജേഷിന് നേരത്തെ മെമ്മോ നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതേ തുടർന്ന് എസ്ഐ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
Also Read: തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം, തുടര്‍ചലനങ്ങള്‍ക്ക് സാധ്യത; ആശങ്ക വേണ്ടെന്ന് ജില്ല ഭരണകൂടം