ETV Bharat / state

കോട്ടയത്തെ ജ്വല്ലറിയിൽ നിന്ന് രണ്ട് സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ടു ; യുവാവിനായുളള തെരച്ചില്‍ ഊര്‍ജിതം - KOTTAYAM JEWELLERY THEFT - KOTTAYAM JEWELLERY THEFT

ഗുരുവരം ജ്വല്ലറിയില്‍ നിന്ന് സ്വർണമാലകളുമായി മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വർണമാല മോഷണം  GOLD THEFT IN KOTTAYAM  ഗുരുവരം ജ്വല്ലറിയില്‍ മോഷണം
ജ്വല്ലറിയില്‍ മോഷണം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 3:16 PM IST

ജ്വല്ലറിയില്‍ മോഷണം (ETV Bharat)

കോട്ടയം : ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ട യുവാവിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 4.20 ഓടെ ഒരു പവന്‍റെ രണ്ട് മാലകളുമായി മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടത്.

സ്വര്‍ണം വാങ്ങാന്‍ എന്ന മട്ടിൽ എത്തി മാലകൾ തെരഞ്ഞെടുക്കുന്നതിനിടെ ജീവനക്കാരനെ കബളിപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു. മാസ്‌ക് ധരിച്ച് എത്തിയ ഇയാൾ മാലകൾ നോക്കാൻ കണ്ണാടിക്ക് മുന്നിലേക്ക് മാറിയത് ജീവനക്കാരൻ അഗസ്‌റ്റിൻ ശ്രദ്ധിച്ചുവെങ്കിലും മോഷ്‌ടാവ് തക്കം നോക്കി മാലകളുമായി ഇറങ്ങി ഓടി. ഈ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭ്യമായിട്ടുണ്ട്.

തുടർന്ന് കടയിലെ ജീവനക്കാരൻ അഗസ്‌റ്റിൻ, ഇയാളുടെ പിന്നാലെ കാവാലം ബസാര്‍ വരെ ഓടിയെങ്കിലും മോഷ്‌ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ചങ്ങനാശ്ശേരി സ്വദേശി ആര്‍ രാജേഷിന്‍റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് സംഭവം ഉണ്ടായത്.

Also Read: മാതാവിന് സ്വര്‍ണക്കൊന്ത, പാട്ടുപാടി ആരാധന; തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ സന്ദര്‍ശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.