ETV Bharat / state

ഈസ്‌റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ ഉയിർപ്പുദിന ശുശ്രൂഷകൾ - Easter services held in churches

author img

By ETV Bharat Kerala Team

Published : Mar 31, 2024, 5:43 PM IST

ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബന്ധിച്ച് ഉയിർപ്പുദിന ശുശ്രൂഷകൾ നടന്നു. മണർകാട് പള്ളിയിൽ ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മാർ ഈവാനിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു

MANARKADU CHURCH EASTER  KOTTAYAM MANARKADU CHURCH  EASTER KOTTAYAM  EASTER SERVICES HELD IN CHURCHES
Easter Special Services In Kottayam Manarkadu Church
ഈസ്‌റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ ഉയിർപ്പ് ദിന ശുശ്രൂഷകൾ നടന്നു

കോട്ടയം : ഈസ്‌റ്ററിനോടനുബന്ധിച്ച് വിവിധ ദേവാലയങ്ങളിൽ ഉയിർപ്പുദിന ശുശ്രൂഷകൾ നടന്നു. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശനിയാഴ്ച പ്രാർഥനാ ചടങ്ങുകൾ നടന്നു. സന്ധ്യ, സൂത്താറ, പാതിരാനമസ്‌കാരങ്ങള്‍ക്ക് ശേഷം ഉയിർപ്പ് ശുശ്രൂഷകളും നടത്തപ്പെട്ടു.

ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മാർ ഈവാനിയോസിൻ്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. കെ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ.മാത്യു മണവത്ത്, ഫാ.ജോർജ് എം ജേക്കബ് കരിപ്പാൽ, ഫാ. പോൾ വർഗീസ് വെള്ളാപ്പള്ളിൽ, ഫാ. ജിനൂബ് കുര്യാക്കോസ് തെക്കേക്കുഴി എന്നിവർ സഹകാർമികരായിരുന്നു.

പ്രദക്ഷിണം, ആശിർവാദം എന്നിവയോടുകൂടി ഉയിർപ്പിന്‍റെ ശുശ്രൂഷകൾ സമാപിച്ചു. ഞായറാഴ്ച രാവിലെ കരോട്ടെ പള്ളിയിൽ പ്രഭാത പ്രാർഥനയും കുർബാനയും നടന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.