കാർവാർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്‍റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം അര്‍ജുന്‍റേത് തന്നെയെന്ന് ഡിഎന്‍എ ഫലം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മൃതദേഹം കൈമാറിയത്. അർജുന്‍റെ അനുജൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ എന്നിവർ ചേർന്ന് കാർവാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.
മൃതദേഹവുമായി ആംബുലന്‍സ് കണ്ണാടിക്കലിലേക്ക് പുറപ്പെട്ടു. കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയ്ൽ, മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് എന്നിവരുൾപ്പടെ ആശുപത്രിയിലെത്തിയിരുന്നു. നാളെ രാവിലെ എട്ട് മണിയോടെ അര്‍ജുനുമായി ആംബുലൻസ് കോഴിക്കോട് എത്തും. ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസും അനുഗമിക്കുന്നുണ്ട്. കാർവാർ എംഎൽഎ കൃഷ്‌ണ സെയ്‌ലും അർജുന്‍റെ വീട്ടിലേക്ക് എത്തും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കണ്ണാടിക്കൽ ബസാറിൽ നിന്ന് ആംബുലൻസിനെ നാട്ടുകാർ കാൽനടയായി അനുഗമിക്കും. രാവിലെ അര്‍ജുന്‍റെ വീട്ടില്‍ പൊതുദർശനമുണ്ടാകും. വീട്ടുവളപ്പിൽ തന്നെയാകും അര്‍ജുന്‍റെ മൃതദേഹം സംസ്‌കരിക്കുക.
Also Read: അര്‍ജുന്‍ മിഷന്‍; നിര്‍ണായകമായത് 'ഐബോഡ് ഡ്രോണ്‍', ദൗത്യത്തെ കുറിച്ച് റിട്ട.മേജര്‍ ജനറല്‍