ETV Bharat / state

വസ്‌തു തർക്കം; കൂടത്തായിയില്‍ വ്യാപാരിക്ക് വെട്ടേറ്റു - businessman was attacked

seriously injured: സ്ഥലം വിൽപ്പനയെച്ചൊല്ലി തര്‍ക്കം, വ്യാപാരിക്ക് വെട്ടേറ്റു. സാരമായി പരിക്കേറ്റയാള്‍ ആശുപത്രിയില്‍

koodathayi attack  വസ്‌തു തർക്കം  businessman was attacked  വ്യാപാരിക്ക് വെട്ടേറ്റു
businessman was attacked by drug mafia
author img

By ETV Bharat Kerala Team

Published : Jan 22, 2024, 4:36 PM IST

കോഴിക്കോട്: ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റു. കോഴിക്കോട് കൂടത്തായി സ്വദേശി പള്ളിക്കണ്ടിയിൽ ഇബ്രാഹീമിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൂടത്തായി സ്വദേശികളായ ദിൽഷാദ്, നിഷാദ് എന്നിവരാണ് ആക്രമിച്ചതെന്നാണ് പരാതി (Businessman was attacked by drug mafia).

വസ്‌തു തർക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം. വ്യാപാരിയായ ഇബ്രാഹീം വാങ്ങിയ സ്ഥലത്തിൻ്റെ റജിസ്ട്രേഷനെ സംബന്ധിച്ചുളള സംസാരത്തിനിടെയാണ് തര്‍ക്കം ഉണ്ടായത്. സ്ഥലം വിൽപ്പന നടത്തിയ റഷീദ് ലഹരി മാഫിയാ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു (koodathayi attack).

സാരമായി പരിക്കേറ്റ ഇബ്രാഹീമിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഇബ്രാഹിമിൻ്റെ ജ്യേഷ്‌ഠനും മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ കോട‌‌ഞ്ചേരി പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.