ETV Bharat / state

കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കി; ബന്ധുവിന് 120 വർഷം തടവ് - Kondotty Rape case

author img

By ETV Bharat Kerala Team

Published : Jul 4, 2024, 8:15 PM IST

തടവിന് പുറമെ 8 ലക്ഷം രൂപ പിഴയും അടക്കണം. 2014 സെപ്‌റ്റംബറിലാണ് സംഭവം. സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയേയാണ് പ്രതി പീഡിപ്പിച്ചത്.

POCSO CASE IN KONDOTI  ബന്ധുവിന് 120 വർഷം തടവു ശിക്ഷ  CASE OF RAPING IMPREGNATING GIRL  RAPE CASE IN MALAPPURAM
Representative Image (ETV Bharat)

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ബന്ധുവിന് 120 വര്‍ഷം തടവു ശിക്ഷ വിധിച്ച്‌ കോടതി. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മലപ്പുറം കൊണ്ടോട്ടിയിലായിരുന്നു സംഭവം. പോക്സോ അടക്കം നാലു വകുപ്പുകളിലായാണ് പ്രതിക്ക് 120 വർഷം ശിക്ഷ വിധിച്ചത്. കൂടാതെ 8 ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി വിധിച്ചു.

2014 സെപ്‌റ്റംബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരുവോണത്തിന് ഭാര്യ വീട്ടില്‍ വിരുന്നിനെത്തിയ പ്രതി ഭാര്യയുടെ ബന്ധത്തിലുള്ള സംസാരിക്കാന്‍ പ്രയാസമുള്ള കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. രണ്ടാഴ്‌ചക്ക് ശേഷവും സമാനമായ രീതിയില്‍ കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കി.

ആഴ്‌ചകള്‍ക്ക് ശേഷം ശാരിരികാസ്വസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്‌ടര്‍ അവരെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

കൊണ്ടോട്ടി പൊലീസ് സബ് ഇന്‍സ്‌പെക്‌ടറായിരുന്ന കെ ശ്രീകുമാര്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍, ഇന്‍സ്‌പെക്‌ടര്‍മാരായിരുന്ന സണ്ണി ചാക്കോ, ബി സന്തോഷ്, പി കെ സന്തോഷ്, എം സി പ്രമോദ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 26 സാക്ഷികളെ കോടതി മുമ്പാകെ വിസ്‌തരിച്ചിരുന്നു. 26 രേഖകളും അദ്ദേഹം ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്‌പെക്‌ടര്‍മാരായ എന്‍ സല്‍മ, പി ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ മൂന്നു വകുപ്പുകളിലും പോക്‌സോ ആക്‌ടിലെ ഒരു വകുപ്പിലുമായാണ് ശിക്ഷ. നാല് വകുപ്പുകളിലും 30 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. തടവു ശിക്ഷ ഒരമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

അതൊടൊപ്പം സര്‍ക്കാരിന്‍റെ വിക്‌ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് മതിയായ നഷ്‌ടപരിഹാരം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Also Read: പത്തനംതിട്ടയിൽ 17 കാരിയെ പീഡിപ്പിച്ച കേസ്; 7 വര്‍ഷം ഒളിവില്‍ കഴിഞ്ഞു, പിടിയിലായ പ്രതിക്ക് 23 വര്‍ഷം കഠിനതടവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.