ETV Bharat / state

രോഗികളെ സഹായിക്കാൻ എന്ന പേരിൽ ട്രസ്റ്റ്‌; സംഭാവന ചോദിച്ചെത്തി പിന്നീട് മോഷണം, കൊല്ലം സ്വദേശി പിടിയിൽ - YOUTH ARRESTED FOR THEFT

രോഗികളെ സഹായിക്കാൻ സംഭാവന നൽകണമെന്ന് പറഞ്ഞ് ഓരോ വീടുകളിൽ എത്തുകയും പിന്നീട് മോഷണം നടത്തുകയും ചെയ്യുന്ന പ്രതി പൊലീസ് പിടിയിലായി. തൃശൂരിലെ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലാണ് വ്യാപകമായി പിരിവ് നടത്തിയിരുന്നത്.

സംഭാവന ചോദിച്ചെത്തി മോഷണം  THEFT AFTER DONATION  LATEST MALAYALAM NEWS  THEFT IN KANHANGAD KASARAGOD
Unni Murukan (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 13, 2024, 6:08 PM IST

കാസർകോട് : സ്ഥലം മനസിലാക്കി വച്ച് മോഷണം നടത്തുന്ന യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ഉണ്ണി മുരുകനാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശി ഗീതയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രോഗികളെ സഹായിക്കാൻ സംഭാവന നൽകണമെന്ന് പറഞ്ഞ് ഓരോ വീടുകളിൽ എത്തുകയും പിന്നീട് മോഷണം നടത്തുകയും ചെയ്യുന്നതാണ് പ്രതിയുടെ പതിവ് രീതി.

ഇങ്ങനെ ഗീതയ്ക്ക് നഷ്‌ടമായത് ഏഴു പവൻ സ്വർണമാണ്. തൃശൂരിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലാണ് വ്യാപകമായി പിരിവ് നടത്തിയിരുന്നത്. അതിലെ ഒരാളായിരുന്നു പ്രതി. പൊലീസ് പിന്നീട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു ട്രസ്റ്റ്‌ ഇല്ലെന്ന് കണ്ടെത്തി.

പിരിവിനായി കൂലിക്ക് ആളെ നിർത്തും

ദിവസ കൂലിക്കാണ് പിരിവിനു ആളെ നിർത്തുന്നത്. നാലോ അഞ്ചോ പേരെ ഇതിനായി നിയോഗിക്കും. ഓരോ പ്രദേശത്തേക്ക് പറഞ്ഞയയ്ക്കും‌. ഈ രീതിയിൽ കാഞ്ഞങ്ങാട് നിയമിക്കപ്പെട്ടവരാണ് ഉണ്ണി മുരുകനും മറ്റുള്ളവരും. ആരാണ് ഇവരെ നിയോഗിക്കുന്നത് എന്ന് വെളുപ്പെടുത്തിയിട്ടില്ല.

സംഭാവന വാങ്ങുന്നതിനൊപ്പം പരിസരം മനസിലാക്കും

ഗീതയുടെ വീട്ടിൽ എത്തിയപ്പോൾ ഉണ്ണി മുരുകൻ വീടും സ്ഥലവും മനസിലാക്കി. ഗീത 100 രൂപ സംഭാവന നൽകിയിരുന്നു. വീട് പൂട്ടിയാൽ താക്കോൽ എവിടെ വയ്ക്കു‌മെന്ന് കണ്ടുപിടിച്ചു. ഗീത വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം താക്കോൽ എടുത്ത് ഉണ്ണി മുരുകൻ അകത്തെ അലമാരായിൽ വച്ച സ്വർണം മോഷ്‌ടിക്കുകയായിരുന്നു. ഇതിൽ കുറച്ചു കാഞ്ഞങ്ങാട് തന്നെ വിറ്റു. ആ പണവുമായി പിന്നെ കൊല്ലത്തേക്ക് പോകുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

പൊലീസിന് തുമ്പ് കിട്ടിയത് ചായക്കടയിൽ നിന്ന്

ഒരു ദിവസം പട്രോളിങ് ഡ്യൂട്ടിക്ക് ഇടയിൽ പൊലീസ് ചായ കുടിക്കാൻ കയറി. അവിടെ ചാരിറ്റിബിൾ ട്രസ്റ്റിൻ്റെ പണപ്പിരിവിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു. മോഷണത്തിൻ്റെ അന്വേഷണം നടക്കുന്നതിനാൽ പൊലീസ് സംസാരം നിരീക്ഷിച്ചു. പിന്നീട് ഇവരെ ചോദ്യം ചെയ്‌തപ്പോൾ ഗീതയുടെ വീട്ടിലും എത്തിയത് ഇവർ ആണെന് മനസിലായി. ഇവരുടെ ഫോട്ടോ ഗീതയ്ക്കു അയച്ചു കൊടുത്തു. എന്നാൽ ആ സമയം ഗീതയ്ക്ക് ആളെ മനസിലായില്ല. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഗീതയുടെ വിളി വന്നു.

അതിൽ ഒരാളെ സംശയം ഉണ്ടെന്നു പറഞ്ഞു. എന്നാൽ അപ്പോഴേക്കും ഉണ്ണി മുരുകൻ മുങ്ങിയിരുന്നു. കൊല്ലത്താണ് ഇയാളുടെ വീട് എന്നതിനാൽ അന്വേഷണം ആ വഴിക്ക് നീങ്ങി. കോഴിക്കോട് നഗരത്തിൽ നിന്നും ഉണ്ണി മുരുകനെ പൊലീസ്‌ വലയിലാക്കി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 20ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. കാപ്പയും ചുമത്തിയിരുന്നു. ഏതാനും മാസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഹൊസ്‌ദുർഗ് എസ്ഐ വിപി അഖിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ഉണ്ണി മുരുകന് കേസുള്ള പൊലീസ് സ്റ്റേഷനുകൾ

കൊല്ലം ഈസ്റ്റ്‌, ഇരവിപുരത്ത് മൂന്നു കേസുകൾ, കിളിക്കൊല്ലൂർ, തമ്പാനൂർ, കഴക്കൂട്ടം, ശാസ്‌താംകോട്ട, കൊട്ടാരക്കര, കൊല്ലം വെസ്റ്റ്, തുമ്പ, കുറ്റ്യാടി, കൊല്ലം ഈസ്റ്റ്‌.

Also Read: ക്രൈംബ്രാഞ്ച് അടച്ചുപൂട്ടി സീൽ ചെയ്‌ത സ്ഥാപനത്തില്‍ മോഷണം; പ്രതിയായ സ്ത്രീ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.