ETV Bharat / state

തോരാമഴയില്‍ മുങ്ങി കൊച്ചി, റോഡുകള്‍ വെള്ളത്തിനടിയില്‍; നഗരത്തില്‍ ഗതാഗതക്കുരുക്ക് - Kochi Rain - KOCHI RAIN

രാവിലെ മുതൽ നിർത്താതെ പെയ്‌ത അതി ശക്തമായ മഴയിൽ കെഎസ്‌ആർടിസി ബസിന് മുകളിൽ മരം കടപുഴകി വീണു, നഗരത്തിന്‍റെ പല ഭാഗങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി

Kerala Rain  കൊച്ചി മഴ  മഴ മുന്നറിയിപ്പ്  Rain Updates In Kerala
കൊച്ചിയില്‍ ശക്തമായ മഴ (Etv Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 2:13 PM IST

കൊച്ചിയിൽ ശക്തമായ മഴ (ETV Bharat)

എറണാകുളം: കൊച്ചിയിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് രാവിലെ ഏഴ് മണി മുതൽ നിർത്താതെ മഴ പെയ്‌തതോടെ നഗരത്തിലെ നിരവധി സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. കൊച്ചി ഇൻഫോർക്കിന്‍റെ പ്രധാന കവാടത്തിന് മുന്നിലെ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി.

ഇതോടെ ശക്തമായ ഗതാഗത കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. ഇൻഫോപാർക്കിലെത്തിയ ജീവനക്കാർ ഓഫിസുകളിലേക്ക് പ്രവേശിക്കാൻ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ആലുവ - ഇടപ്പള്ളി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, പനമ്പിള്ളിനഗർ, കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റ്‌, കലൂർ ആസാദ് റോഡ്, സ്‌റ്റേഡിയം ലിങ്ക് റോഡ് തുടങ്ങി നഗരത്തിന്‍റെ പല ഭാഗങ്ങളിലെയും റോഡുകൾ വെള്ളത്തിനടിയിലായി.

ദേശീയ പാതയിൽ ഇടപ്പള്ളിയിൽ റോഡിൽ വെള്ളമുയർന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. റോഡരികിലെ ചില വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറിയിട്ടുണ്ട്. മഴ നിർത്താതെ തുടർന്നാൽ എം.ജി റോഡിൽ ഉൾപ്പടെ വെള്ളമുയരാനുള്ള സധ്യതയുണ്ട്.

റോഡുകളിലെ വെള്ളക്കെട്ട് ശക്തമായ ഗതാഗത കുരുക്കിനാണ് കാരണമായത്. പല റോഡുകളിലും വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കത്തതാണ് വേനൽ മഴയിൽ തന്നെ നഗരം വെള്ളത്തിൽ മുങ്ങാൻ കാരണമായതെന്നാണ് വിമർശനം ഉയരുന്നത്. ബ്രേക്ക്‌ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലൂടെ കടന്ന് പോകുന്ന മുല്ലശ്ശേരി കനാലിന്‍റെ നവീകരണ പ്രവർത്തനം ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതാണ് നഗരത്തിലെ പ്രധാന വെള്ളക്കെട്ടിന് പ്രധാന കാരണമായത്.

കഴിഞ്ഞ വർഷം മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ പൂർത്തിയാക്കിയതിനാൽ നഗരത്തിൽ കാര്യമായി വെള്ളമുയർന്നിരുന്നില്ല. ഇതേതുടർന്ന് ഹൈക്കോടതി തന്നെ കൊച്ചി കോർപ്പറേഷനെ അഭിനന്ദിച്ചിരുന്നു. എന്നാൽ ഇത്തവണ വേനല്‍ മഴയിൽ തന്നെ നഗരം വെള്ളത്തിൽ മുങ്ങിയത് ജനങ്ങൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

എറണാകുളം ജില്ലയുടെ കിഴക്ക് മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മഴപെയ്യുന്നുണ്ട്. വേങ്ങൂർ ഐക്കരപ്പടിയിൽ ഷൈബിൻ എൽദേയെന്ന വിദ്യാർഥി തോട്ടിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ചു. ഫോർട്ട് കൊച്ചിയിൽ കടപുഴകിയ തണൽ മരം കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് വീണു. ബസിന്‍റെ മുകൾ ഭാഗം തകർന്നുവെങ്കിലും ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല.

Alos Read : നാശം വിതച്ച് ശക്തമായ കാറ്റും മഴയും; തെലങ്കാനയില്‍ 13 പേർ മരിച്ചു - TELANGANA RAIN DEATHS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.