ETV Bharat / state

കൊച്ചി-ധനുഷ്‌കോടി ദേശീയ പാത നിർമ്മാണം: വനംവകുപ്പ് ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ശ്രമിച്ചാൽ രാഷ്‌ട്രീയ ഇടപെടൽ വേണമെന്ന് ആവശ്യം - KOCHI DHANUSHKODI HIGHWAY ISSUE - KOCHI DHANUSHKODI HIGHWAY ISSUE

നേര്യമംഗലം വാളറ റോഡിന്‍റെ 14.5 കിലോ മീറ്റർ ദൂരം വനംവകുപ്പിന് അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വനംവകുപ്പ് മേൽക്കോടതിയെ സമീപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ് മറികടക്കാന്‍ ശ്രമിച്ചാൽ രാഷ്‌ട്രീയ ഇടപെടൽ നടത്തണമെന്ന് അതിജീവനപോരാട്ടവേദി ആവശ്യപ്പെട്ടത്.

കൊച്ചി ധനുഷ്‌കോടി ഹൈവേ നിർമാണം  വനംവകുപ്പ്  നേര്യമംഗലം വാളറ റോഡ് നിർമാണം  HC IN IDUKKY ROAD CONSTRUCTION
Rasak Chooravelil & Idukky national highway construction (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 3:05 PM IST

വനംവകുപ്പ് ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ശ്രമിച്ചാൽ രാഷ്ട്രീയ ഇടപെടൽ വേണമെന്ന് റസാഖ് ചൂരവേലില്‍ (ETV Bharat)

ഇടുക്കി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയില്‍ നേര്യമംഗലം മുതൽ വാളറ വരെയുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ വനംവകുപ്പ് ശ്രമിച്ചാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് അതിജീവനപോരാട്ടവേദി ചെയര്‍മാന്‍ റസാഖ് ചൂരവേലില്‍ പറഞ്ഞു. നേര്യമംഗലം മുതൽ വാളറ വരെയുളള 14.5 കിലോ മീറ്റർ ദൂരം വനംവകുപ്പിന് അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാനുള്ള ശ്രമം വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. അത്തരമൊരു നീക്കമുണ്ടായാല്‍ അതില്‍ ഗൗരവകരമായ ഇടപെടല്‍ നടത്തണമെന്നാണ് റസാഖ് ആവശ്യപ്പെട്ടത്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കോറിഡോറും, ഇടുക്കി, എറണാകുളം ജില്ലകളുടെ ജീവനാഡിയുമായ കൊച്ചി - ധനുഷ്‌കോടി നാഷണൽ ഹൈവേ (എൻഎച്ച് 85) 980 കോടി രൂപ മുടക്കിൽ നവീകരിക്കുകയാണ്. എന്നാൽ ഈ റോഡിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമാണെന്നും, ആയതുകൊണ്ട് നിലവിലുള്ള വീതിയിൽ കൂടുതൽ ടാറിങ് നടത്തുവാനോ, കാനകൾ നിർമിക്കുന്നതിനോ, സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലായെന്നും പറഞ്ഞ് വനം വകുപ്പ് റോഡ് പണി തടസപ്പെടുത്തിയിരുന്നു.

പ്രസ്‌തുത റോഡ് രാജഭരണ കാലം മുതൽ തന്നെ 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടു കൊടുത്തതാണ്. അതിനാൽ നിലവിലുള്ള റോഡിൻ്റെ നടുക്കുനിന്നും ഇരുവശങ്ങളിലേക്കും അമ്പത് അടിവീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ല. അത്രയും ഭാഗം അളന്ന് കുറ്റിവച്ച് മാറ്റിയിടണമെന്നായിരിന്നു ഹർജി. വിശദമായി വാദം കേട്ട ഡിവിഷൻ ബെഞ്ച് ഈ നൂറടി വീതിയിൽ വനം വകുപ്പിന് യാതൊരു അവകാശവുമില്ലെന്നും, യാതൊരു കാരണവശാലും വനം വകുപ്പ് റോഡ് പണിക്കു തടസം നിൽക്കാൻ പാടില്ലെന്നും വിധി പ്രസ്‌താവിച്ചു.

Also Read: 'ഞങ്ങൾക്ക് വേണ്ടത് റോഡല്ല, സഞ്ചാരയോഗ്യമായ വഴി'; ദേശീയപാത നിർമാണം മൂലം പ്രതിസന്ധിയിലായ കുടുംബങ്ങള്‍ പ്രതികരിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.