കോട്ടയം : മെത്രാപൊലീത്തയുടെ സസ്പെൻഷൻ സ്‌റ്റേ ചെയ്‌തു. ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്‌ത നടപടിയ്ക്ക് സ്റ്റേ. കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതാണ് ഉത്തരവ്.
അന്ത്യോക്യാ പാത്രയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്‌തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി. മെത്രാപൊലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. പത്രിയാർക്കീസ് ബാവയുടെ ഉത്തരവ് ഭരണഘടന വിരുദ്ധം.
ക്‌നാനായ അസോസിയേഷൻ സമുദായ മെത്രാപോലീത്തയുടെ ചുമതല സഹായ മെത്രാപൊലീത്തക്ക് നൽകിയ നടപടി അംഗീകരിക്കില്ലയെന്നും പാത്രിയർക്കീസ് ബാവയുടെ നടപടി കോടതി വിധികൾക്കും വിരുദ്ധമെന്നും ക്‌നാനായ അസോസിയേഷൻ പറഞ്ഞു. 21 ന് അസോസിയേഷൻ യോഗം ചേരുമെന്നും ബാരവാഹികള്‍ അറിയിച്ചു. അന്ത്യോക്യാ സിംഹാസനത്തെ ബഹുമാനിക്കുന്നു എന്നാൽ ഭരണ കാര്യങ്ങളിൽ കൈകടത്താന്‍ അവദിക്കില്ലയെന്നു സമുദായ സെക്രട്ടറി ടിഒ എബ്രഹാം പറഞ്ഞു.
ക്‌നാനായ മെത്രാപൊലിത്തയ്ക്ക് കീഴിൽ സഭ സ്വതന്ത്രമായി നിൽക്കുമെന്നതുമാണ് തീരുമാനമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ചിങ്ങവനം സഭ ആസ്ഥാനത്ത് കൂടിയ വിശ്വാസികൾ പാത്രീയർക്കീസ് ബാവയുടെ ചിത്രം കത്തിച്ചും ബാവയുടെ കല്‍പന കത്തിച്ചും പ്രതിഷേധിച്ചു.
ALSO READ: മാർ കുര്യാക്കോസ് സേവറിയോസിന്‍റെ സസ്‌പെന്‍ഷന്‍; പത്രിയര്‍ക്കീസ് ബാവയെ പിന്തുണച്ച് മെത്രാപൊലീത്തമാര്‍