മലപ്പുറം: പാണക്കാട് സാദിഖ് അലി തങ്ങളെ ഒറ്റതിരിഞ്ഞു ആക്രമിക്കാം എന്ന് ആരും കരുതേണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാസിയാവാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്‍റെ പരോക്ഷ വിമർശനത്തിനെതിരെയാണ് കെ എം ഷാജി പ്രതികരണവുമായി എത്തിയത്.
ഇസ്‍ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായത് എന്നായിരുന്നു ഉമർ ഫൈസിയുടെ വിമർശനം. 'മതഗ്രന്ഥങ്ങളിൽ നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാൻ പറ്റിയവരാവണം ഈ സ്ഥാനത്തെത്തേണ്ടത്. വിവരമില്ലാത്തവരെ ഈ സ്ഥാനത്തെത്തിക്കാനും ആളുകളുണ്ട് എന്നും കൂട്ടത്തിലുള്ള കുറെ ആളുകള്‍ അതിന് കൂട്ടു നില്‍ക്കുന്നു' എന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതേ തുടർന്നാണ് സമസ്‌ത - ലീഗ് പോര് വീണ്ടും മറ നീക്കി പുറത്ത് വന്നത്. സാദിഖ് അലി തങ്ങളെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഉമർഫൈസിയെ പുറത്താക്കണമെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം വളാഞ്ചേരിയിൽ മുസ്‌ലിം ലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെഎം ഷാജി.
'സിപിഎം നല്ലതാണെന്ന് തോന്നുന്നവർക്ക് അങ്ങോട്ട് പോകാം. സമുദായത്തെ അവിടേക്ക് കൊണ്ട് പോകാം എന്ന് ആരും കരുതേണ്ട' എന്നും കെഎം ഷാജി കൂട്ടിച്ചേർത്തു. ഉമർ ഫൈസിക്കെതിരെ വേറെയും ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു
Also Read:'ഉമർ ഫൈസി മുക്കത്തിന്‍റെ പ്രസ്‌താവന അവജ്ഞയോടെ തള്ളി കളയുന്നു'; രൂക്ഷ വിമർശനവുമായി പികെ ബഷീർ എംഎൽഎ