ETV Bharat / state

കെ എം ബഷീർ കൊലപാതകം: കുറ്റപത്രം കേൾക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല, കേസ് മാറ്റി - KM Basheer murder

author img

By ETV Bharat Kerala Team

Published : Jul 18, 2024, 5:38 PM IST

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം വായിക്കാനായില്ല. പ്രതി ശ്രീറാം വെങ്കിട്ടരാമന് ഔദ്യോഗിക തിരക്കുകള്‍ മൂലം ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു ഇത്. കേസ് പിന്നീട് പരിഗണിക്കും.

COURT NEWS  Charge sheet couldnt read  Sreeram Venkitatrraman  Journalist K M Basheer
കെ എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍ (ETV Bharat)

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിക്കാൻ കഴിയാതെ കേസ് പരിഗണിക്കുന്നത് മാറ്റി വച്ചു. പ്രതി ശ്രീറാം വെങ്കിട്ടരാമന് ജോലി സംബന്ധമായ ആവശ്യങ്ങൾ കാരണം എത്തിച്ചേരാൻ സാധിക്കില്ല എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കേസ് മാറ്റിവച്ചത്. ഒന്നാം അഡീ.സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.

കുറ്റപത്രം വായിക്കുന്നതിന് മുൻപുള്ള പ്രാഥമിക വാദം കോടതി ഇന്ന് പരിഗണിച്ചു. ഇതിനായി കോടതി കേസ് ആദ്യം വിളിച്ച ശേഷം എടുത്തു വച്ചു. അപകടം സംഭവിച്ച് അഞ്ച് വർഷം പിന്നിട്ടു. മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീം കോടതി വരെ കേസ് പരിഗണിച്ചു. എന്നിട്ടും വിചാരണ നടപടികൾ ആരംഭിച്ചില്ല. ഇതിനിടയിൽ കേസിൽ രണ്ട് പ്രതികൾ എന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി.

2019 ആഗസ്‌റ്റ് മൂന്ന് പുലര്‍ച്ചെ് ഒരു മണിക്കാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്. സംഭവ സമയത്ത് ശ്രീറാം മദ്യ ലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Also Read: കെ എം ബഷീറിൻ്റെ മരണം; കേസ് വീണ്ടും ജില്ല കോടതി വിചാരണ നടത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.