തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ചു. കേസിലെ ഏക പ്രതി ശ്രീറാം കോടതിയിൽ ഹാജരാകാത്തതിനാൽ കുറ്റപത്രം വായിക്കുന്നത് കോടതി പല തവണ മറ്റിവച്ചിരുന്നു.
കഴിഞ്ഞ തവണ കോടതി പ്രതിയെ വാക്കൽ ശാസിക്കുകയും കോടതിയിൽ നേരിട്ട് എത്താൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആണ് വെള്ളിയാഴ്‌ച (ഓഗസ്‌റ്റ് 16) ശ്രീറാം കോടതിയിൽ നേരിട്ട് ഹാജരായത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304 എന്നിവയും മോട്ടോർ വകുപ്പ് നിയമം 184 എന്നീ വകുപ്പുകൾ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. വിചാരണയ്ക്ക് മുൻപ് പ്രതിക്ക് നൽകേണ്ട കോപ്പികൾ നൽകി എന്ന് ഉറപ്പ് വരുത്താൻ കോടതി അടുത്ത മാസം 6 ന് കേസ് വീണ്ടും പരിഗണിക്കും.
2019 ഓഗസ്‌റ്റ് 3 ന് പുലർച്ചെ ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ കെഎം ബഷീർ മരണപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Also Read: യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി