കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവ് ജലവൈദ്യുത പദ്ധതിക്ക് സമീപത്ത് വെൺ തേക്കുംപൊയിലിലെ റോഡരികിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ഇന്നലെ വൈകുന്നേരം ആണ് സംഭവം. ഈ ഭാഗത്ത് കൊക്കോ തോട്ടത്തിൽ കൊക്കോ പറിക്കുകയായിരുന്ന തൊഴിലാളികളുടെ ശ്രദ്ധയിലാണ് പത്തടിയോളം നീളമുള്ള രാജവെമ്പാല പെട്ടത്.
ഭയന്നുപോയ ഇവർ ഉടൻതന്നെ പരിസരത്തെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് താമരശ്ശേരി വനംവകുപ്പിന് കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിനെ നാട്ടുകാർ വിവരം അറിയിച്ചു. റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാജവെമ്പാലയെ പിടികൂടി.
വനമേഖലയും തണുപ്പുള്ള പ്രദേശവും ആയതുകൊണ്ട് ഈ ഭാഗത്ത് നിന്ന് നിരവധി രാജവെമ്പാലകളെ നേരത്തെയും പിടികൂടിയിരുന്നു. പിടികൂടിയ രാജവെമ്പാലയെ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
ALSO READ: വീട്ടിലെ കിളിക്കൂട്ടിൽ കയറി മൂർഖൻ പാമ്പ്; 20 കിളികളെ അകത്താക്കി