ETV Bharat / state

ഇരട്ടയാറില്‍ അതിജീവിതയുടെ ദുരൂഹ മരണം; കുറ്റമറ്റ അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് വനിത കമ്മിഷന്‍ - Women Comm in Erattayar death

ഇരട്ടയാറില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ച പോക്‌സോ കേസ് അതിജീവിതയുടെ വീട് സന്ദര്‍ശിച്ച് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.

ERATTAYAR SURVIVOR SUSPICIOUS DEATH  KERALA WOMEN COMMISSION ERATTAYAR  ഇരട്ടയാര്‍ അതിജീവിതയുടെ ദുരൂഹ മരണം  വനിത കമ്മിഷന്‍ അതിജീവിത ദുരൂഹ മരണം
P. Sathidevi (Source : Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 21, 2024, 5:22 PM IST

വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി സംസാരിക്കുന്നു (Source : Etv Bharat Reporter)

ഇടുക്കി : ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത ദൂരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ഇരട്ടയാറില്‍ അതിജീവിതയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

ഈ കേസില്‍ വനിത കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. മെയ് 17-നാണ് പോക്‌സോ കേസ് അതിജീവിതയായ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. അമ്മയാണ് മകളെ മരിച്ച നിലയില്‍ കണ്ടത്. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്ന് വരുന്നതിനിടെയാണ് ദുരൂഹ മരണം സംഭവിച്ചത്.

Also Read : ഇരട്ടയാറിലെ 17 കാരിയുടെ മരണം; ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - ERATTAYAR GIRL DIED OF SUFFOCATION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.