ETV Bharat / state

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി, അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദവും; സംസ്ഥാനത്ത് മഴപ്പെയ്‌ത്ത് തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - KERALA LATEST WEATHER UPDATE

അതിശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രതപാലിക്കാന്‍ നിര്‍ദേശം.

KERALA WEATHER UPDATE  WEATHER FORECAST KERALA  കേരളം മഴ മുന്നറിയിപ്പ്  LATEST NEWS IN MALAYALAM
പ്രതീകാത്മക ചിത്രം (IANS)
author img

By ETV Bharat Kerala Team

Published : Oct 12, 2024, 10:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപത്തായി ശക്തികൂടിയ ന്യൂനമര്‍ദവും നിലനില്‍ക്കുന്നു. ഇതില്‍ നിന്നുള്ള ന്യൂനമര്‍ദപാത്തി കേരളതീരം വരെയായി സ്ഥിതി ചെയ്യുന്നുണ്ട്.

ഇതിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്. ഇന്ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ യെല്ലോ അലര്‍ട്ടായിരിക്കും. നാളെയും തെക്കന്‍കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകും.

അതിശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രതപാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്‌ചവരെയും കര്‍ണാടക തീരത്ത് ഇന്ന് വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: കനത്ത മലവെള്ളപ്പാച്ചിലില്‍ കുട്ടികളടക്കം കുടുങ്ങി; വിനോദ സഞ്ചാരികളെ രക്ഷപെടുത്തി അഗ്നി രക്ഷാസേന

കോട്ടയം ജില്ലയിലെ മണിമല നദിയില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയരുന്നതിനാല്‍ കേന്ദ്ര ജലകമ്മീഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.