ETV Bharat / state

കലോത്സവ വിവാദത്തില്‍ കർശന നടപടി; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് വിസിയുടെ കത്ത് - Kerala University Youth Festival

അന്വേഷണം ആവശ്യപ്പെട്ട് റജിസ്ട്രാര്‍. പൊലീസ് മേധാവിക്ക് കത്തുനല്‍കി. സര്‍വകലാശാല യൂണിയന്‍റെ കാലാവധി നീട്ടില്ല.

Kerala university  strict action  vice chancellor  VCs letter to the police
Kerala University takes strict action; VC's letter to the police for a comprehensive investigation
author img

By ETV Bharat Kerala Team

Published : Mar 14, 2024, 3:59 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വിധികര്‍ത്താവ് പി.എൻ. ഷാജി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ കർശന നടപടിയുമായി സർവകലാശാല വിസി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് വിസി കത്ത് നൽകി.

പഴയ ജനറല്‍ ബോഡിയാണ് നിലവിലെ യൂണിയൻ രൂപവത്കരിച്ചത്. ഈ യൂണിയനെ അസാധുവാക്കും. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വരികയും നിലവിലെ യൂണിയന്‍റെ കാലാവധി പുതുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം വിസി തള്ളിയിട്ടുണ്ട്. പകരം സ്റ്റുഡന്സ് സര്‍വീസ് ഡയറക്‌ടര്‍ക്കായിരിക്കും യൂണിയന്‍റെ ചുമതല. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.

മാർച്ച്‌ 7 മുതൽ 11 വരെ പാളയം യൂണിവേഴ്‌സിറ്റി കോളേജിൽ വച്ച് നടന്ന സർവകലാശാല കലോത്സവത്തിലാണ് കോഴ ആരോപണം ഉയർന്നത്. തുടർന്ന് നിരവധി പ്രതിഷേധങ്ങളും പരാതികളും വന്നതോടെ വിസി കലോത്സവത്തിന്‍റെ അവസാന ദിവസം പകുതിയിൽ മത്സരങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടു (Kerala University takes strict action).

മാർഗംകളി മത്സരത്തിന്‍റെ ജഡ്‌ജായിരുന്ന ഷാജിയെ കോഴ ആരോപണത്തിൽ വേദിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിനിടെ ഈ വർഷം കെഎസ്‌യു യൂണിയൻ പിടിച്ചെടുത്ത കോളേജിലെ വിദ്യാർഥികളെ എസ്എഫ്ഐ വിദ്യാർഥികൾ ഉപദ്രവിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

അതേസമയം കേരള സര്‍വകലാശാല കലോത്സവക്കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വിധികര്‍ത്താവ് പി.എൻ. ഷാജി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഇദ്ദേഹം അടക്കമുള്ളവര്‍ക്കെതിരായ എഫ്ഐആർ പുറത്തുവന്നിരുന്നു.

എസ്എഫ്ഐ ജില്ല പ്രസിഡന്‍റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ നന്ദൻ എൻ എ കന്‍റോൺമെന്‍റ് പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. ഷാജി, ജോമെറ്റ്, സൂരജ് എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് (Kerala University takes strict action).

ഇവർക്കെതിരെ ഐപിസിയിലെ 406, 34 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിധികർത്താവ് പരിശീലകരുടെ സ്വാധീനത്തിന് വഴങ്ങി ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.

മാർഗംകളി മത്സരത്തിന്‍റെ ജഡ്‌ജസായിരുന്ന ഷാജി യൂണിവേഴ്‌സിറ്റി നിർദേശങ്ങൾ ലംഘിച്ച് പരിശീലകരായ ജോമെറ്റ്, സൂരജ് എന്നിവരുടെ സ്വാധീനത്തിന് വഴങ്ങി വിധി നിർണയത്തിൽ കൃത്രിമം കാണിച്ചുവെന്നും കേരള യൂണിവേഴ്‌സിറ്റിയോടും പ്രോഗ്രാം കമ്മിറ്റിയോടും മറ്റ് മത്സരാർത്ഥികളോടും വിശ്വാസ വഞ്ചന ചെയ്‌തെന്നുമാണ് എഫ്ഐആറിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.