തിരുവനന്തപുരം : കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണത്തിന് ശക്തി പകർന്ന് രക്ഷിതാക്കളുടെ ശബ്ദസന്ദേശം പുറത്ത്. ആദ്യ സ്ഥാനങ്ങൾക്ക് വേണ്ടി കോഴ ആവശ്യപ്പെടുന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരുടെ ഇടനിലക്കാരും തമ്മിലുള്ള സംഭാഷണശകലങ്ങളാണ് പുറത്തുവന്നതെന്നാണ് സൂചന.
ഒന്നാം സ്ഥാനത്തിന് ഒന്നരലക്ഷം, രണ്ടിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് അമ്പതിനായിരം ഇങ്ങനെയാണ് കണക്ക്. മത്സരിക്കുന്ന കുട്ടികളെ തിരിച്ചറിയാൻ അടയാളം വയ്ക്കണമെന്നും സന്ദേശത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും അടങ്ങിയ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ടുകളും ശബ്‌ദസന്ദേശങ്ങളും പ്രചരിക്കുന്നത്.