ETV Bharat / state

അഭിമാനം വാനോളമുയര്‍ത്തി ഐഐടി കോഴിക്കോടും കേരള യൂണിവേഴ്‌സിറ്റിയും കുസാറ്റും അമൃതവിശ്വവിദ്യാപീഠവും; എൻഐആർഎഫ് റാങ്കിങ്ങിൽ തിളങ്ങി കേരളം - NIRF RANKING 2024 TOPERS

author img

By ETV Bharat Kerala Team

Published : Aug 12, 2024, 5:49 PM IST

Updated : Aug 12, 2024, 6:44 PM IST

ഈ വർഷത്തെ എൻഐആർഎഫ് റാങ്കിങ് പട്ടിക പുറത്ത്. റാങ്കിങ്ങിൽ തിളങ്ങി കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും.കേരള യൂണിവേഴ്സിറ്റി സര്‍ക്കാര്‍ സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ഒമ്പതാം സ്ഥാനത്ത്. ഐഐഎം കോഴിക്കോടും എന്‍ഐടി കോഴിക്കോടും കുസാറ്റും അമൃത വിശ്വാവിദ്യാ പീഠവും മികവിന്‍റെ പട്ടികയില്‍ ഇടം നേടി.

NIRF RANKING 2024  എൻഐആർഎഫ് റാങ്കിങ് 2024  ഇന്ത്യ റാങ്കിങ് റിപ്പോര്‍ട്ട്  NIRF RANKING KERALA INSTITUTIONS
NIRF ranking 2024 out, (ETV Bharat)

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയ സ്ഥാപനങ്ങളുടേയും സര്‍വകലാശാലകളുടേയും പട്ടിക കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഇന്ത്യ റാങ്കിങ് റിപ്പോര്‍ട്ടിന്‍റെ ഒമ്പതാം പതിപ്പാണ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രസിദ്ധീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐ എമ്മുകള്‍, ഡീംഡ് സര്‍വകലാശാലകള്‍ എഞ്ചിനീയറിങ്ങ് കോളേജുകള്‍, മെഡിക്കല്‍ കോളേ്ജുകള്‍, അഗ്രിക്കള്‍ച്ചര്‍ കോളേജുകള്‍, ലോ കോളേജുകള്‍, ആര്‍ക്കിടെക്ചര്‍ കേളേജുകള്‍ എന്നീ ഇനങ്ങളില്‍ മുന്നിലെത്തിയ സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്.

വിവിധ വിഭാഗങ്ങളിലായി കേരളത്തില്‍ നിന്നുള്ള വിവിധ സ്ഥാപനങ്ങള്‍ ആദ്യ പത്തുറാങ്കുകളില്‍ ഇടം പിടിച്ചു. മാനേജ്‌മെന്‍റ് വിഭാഗത്തില്‍ കോഴിക്കോട് ഐഐഎം മൂന്നാം റാങ്ക് നേടി. ആർക്കിടെക്‌ച്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടിക്ക് മൂന്നാം റാങ്കുണ്ട്. സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റിക്ക് 9-ാം റാങ്കും, കുസാറ്റിന് 10-ാം റാങ്കും നേടാനായി.അണ്ണാ യൂണിവേഴ്സിറ്റിയാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ വിഭാഗത്തേയും ഉള്‍ പ്പെടുത്തിയത്.

ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഐഐടി ബെംഗളൂരു രണ്ടും ഐഐടി മുംബൈ മൂന്നും ഐഐടി ഡല്‍ഹി നാലും സ്ഥാനത്തെത്തി. ഐഐടി കാണ്‍പൂര്‍, ഐഐടി ഖൊരഗ്‌പൂര്‍, എയിംസ് ന്യഡല്‍ഹി, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി, ഡല്‍ഹി ജെഎന്‍യു എന്നിവരാണ് പത്തു വരെ സ്ഥാനങ്ങളില്‍. ആകെ 10,885 സ്ഥാപനങ്ങളാണ് ഈ വർഷത്തെ എൻഐആർഎഫ് റാങ്കിങ്ങിനായി അപേക്ഷിച്ചത്.

യൂണിവേഴ്‌സിറ്റികളുടെ പൊതു വിഭാഗത്തില്‍ ഐഐഎസ്‌സി ബെംഗളൂരു ഒന്നാമതെത്തി. ജെഎന്‍യു രണ്ടും ജാമിയ മിലിയ മൂന്നും മണിപ്പാല്‍ അക്കാദമി മൂന്നും വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി നാലും ഡല്‍ഹി യൂണിവേഴ്‌സിറ്റി അഞ്ചും കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠം ഏഴും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി എട്ടും കൊല്‍ക്കത്ത ജാദവ്‌പൂര്‍ യൂണിവേഴ്‌സിറ്റി ഒമ്പതും വെള്ളൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പത്തും റാങ്കുകള്‍ നേടി.

എന്‍ജിനിയറിങ് വിഭാഗത്തില്‍ ഐഐടി മദ്രാസ്, ഐഐടി ഡല്‍ഹി, ഐഐടി ബോംബെ, ഐഐടി കാണ്‍പൂര്‍, ഐഐടി ഖൊരഗ്‌പുര്‍, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി, ഐഐടി ഹൈദരാബാദ്, എന്‍ഐടി തിരുച്ചിറപ്പള്ളി, ഐഐടി വാരണാസി എന്നിവ ആദ്യ പത്ത് റാങ്കുകള്‍ നേടി.

മാനേജ്മെന്‍റ് വിഭാഗത്തില്‍ ഐഐഎം അഹമ്മദാബാദ്, ഐഐഎം ബെംഗളൂ‍രു, ഐഐഎം കോഴിക്കോട്, ഐഐടി ഡല്‍ഹി, ഐഐഎം കൊല്‍ക്കൊത്ത, ഐഐഎം മുംബൈ, ഐഐഎം ലഖ്‌നൗ, ഐഐഎം ഇന്‍ഡോര്‍, സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്‍റ് ജംഷഡ്‌പൂര്‍, ഐഐടി മുംബൈ എന്നിവര്‍ക്കാണ് ആദ്യ പത്ത് സ്ഥാനങ്ങള്‍.

Also Read: ഇത് എഐ യുഗം: സോഫ്‌റ്റ്‌വെയര്‍ ജോലി ലഭിക്കാന്‍ അറിയണം ഈ സാങ്കേതിക വിദ്യകള്‍, പുതിയ റിപ്പോര്‍ട്ടുകളിലേക്ക്

Last Updated : Aug 12, 2024, 6:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.