എറണാകുളം: കേരള സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. സമാപനസമ്മേളനം വൈകിട്ട് 4 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയാണ് ഇത്തവണത്തെ കിരീടമുറപ്പിച്ചത്. 1926 പോയിന്‍റുകളുമായാണ് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യ൯ പട്ടമുറപ്പിച്ചത്. 226 സ്വ൪ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയിൽ ആധിപത്യമുറപ്പിച്ചത്.
833 പോയിന്‍റുകളുമായി തൃശൂ൪ രണ്ടാം സ്ഥാനത്തും 759 പോയിന്‍റുകളോടെ മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി. 79 സ്വ൪ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന് നേടാനായത്. അത്‌ലറ്റിക്‌സ് മത്സരങ്ങളിലെ പ്രകടനങ്ങളുടെ കരുത്തിലാണ് മലപ്പുറം കണ്ണൂരിനെ മറികടന്നത്. 60 സ്വ൪ണവും 81 വെള്ളിയും 134 വെങ്കലവും മലപ്പുറം നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അക്വാട്ടിക് മത്സരങ്ങൾക്ക് പിന്നാലെ ഗെയിസിംലും ആധിപത്യം നേടി 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഗെയിംസിൽ ആകെയുള്ള 526 മത്സരയിനങ്ങളും പൂ൪ത്തിയായി. അത്‌ലറ്റിക്‌സിൽ ആകെയുള്ള 96 മത്സരങ്ങളിൽ 74 എണ്ണം പൂ൪ത്തിയായി.
വിവിധ ജില്ലകള്‍ക്ക് ലഭിച്ച ഓവറോള്‍ പോയിന്‍റ്
ജില്ല | പോയിന്‍റ് | സ്വര്‍ണം | വെള്ളി | വെങ്കലം |
തിരുവനന്തപുരം | 1926 | 226 | 149 | 163 |
തൃശൂ൪ | 833 | 79 | 65 | 95 |
മലപ്പുറം | 759 | 60 | 81 | 134 |
കണ്ണൂ൪ | 697 | 70 | 63 | 69 |
പാലക്കാട് | 695 | 51 | 66 | 113 |
എറണാകുളം | 626 | 53 | 71 | 78 |
കോഴിക്കോട് | 590 | 46 | 65 | 79 |
വിവിധ ജില്ലകള്‍ക്ക് അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ലഭിച്ച പോയിന്‍റ്
ജില്ല | പോയിന്‍റ് | സ്വര്‍ണം | വെള്ളി | വെങ്കലം |
മലപ്പുറം | 182 | 18 | 23 | 20 |
പാലക്കാട് | 147 | 19 | 10 | 14 |
തിരുവനന്തപുരം | 59 | 08 | 05 | 03 |
എറണാകുളം | 54 | 06 | 07 | 03 |
കോഴിക്കോട് | 54 | 06 | 04 | 07 |
കാസ൪കോഡ് | 38 | 06 | 02 | 02 |
ആലപ്പുഴ | 37 | 03 | 06 | 03 |
വിവിധ ജില്ലകള്‍ക്ക് ഗെയിംസ് മത്സരങ്ങളില്‍ ലഭിച്ച പോയിന്‍റ്
ജില്ല | പോയിന്‍റ് | സ്വര്‍ണം | വെള്ളി | വെങ്കലം |
തിരുവനന്തപുരം | 1213 | 144 | 88 | 100 |
തൃശൂര്‍ | 744 | 73 | 56 | 75 |
കണ്ണൂര്‍ | 673 | 67 | 61 | 66 |
മലപ്പുറം | 568 | 41 | 57 | 113 |
പാലക്കാട് | 522 | 32 | 52 | 89 |
കോഴിക്കോട് | 520 | 38 | 59 | 72 |
എറണാകുളം | 410 | 34 | 43 | 63 |
Also Read: സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള