ETV Bharat / state

പുട്ട് മുതല്‍ ബീഫ് വരെ; പാചകപ്പുരകളില്‍ ലൈവ് സ്ട്രീമിങ്, സ്‌കൂൾ കായികമേളയുടെ കലവറയില്‍ ഇത്തവണയും പഴയിടം

സംസ്ഥാന സ്‌കൂൾ കായിക മേളയ്‌ക്ക് ഭക്ഷണമൊരുക്കി പഴയിടം മോഹനൻ നമ്പൂതിരി.

കേരള സ്‌കൂൾ കായിക മേള  പഴയിടം മോഹനന്‍ നമ്പൂതിരി  കായികമേള ഊട്ടുപുര  MALAYALAM LATEST NEWS
Pazhayidam Mohanan Namboothiri (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 4, 2024, 3:42 PM IST

Updated : Nov 4, 2024, 4:41 PM IST

എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയുടെ പാചകപ്പുരകൾ സജീവമായി. ഇത്തവണയും കായികമേളയ്ക്ക് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ആറിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഭക്ഷണ ശാലകളിൽ ഒരേസമയം ഭക്ഷണമൊരുക്കുകയെന്നത് വെല്ലുവിളിയാണെന്ന് പഴയിടം ഇടിവി ഭാരതിനോട് പറഞ്ഞു.

ഒരോ തവണയും കുഞ്ഞുങ്ങൾക്ക് ഭക്ഷണമൊരുക്കുന്നത് സന്തോഷം നൽകുന്നു. ഇതിനകം എത്ര മേളകൾക്ക് ഭക്ഷണമൊരുക്കിയെന്ന് ചോദിച്ചാൽ കൃത്യമായി ഓർക്കുന്നില്ല. ജില്ല, സംസ്ഥാന കലാ-കായിക മേളകളിലായി മുന്നൂറിലധികം തവണ ഭക്ഷണമൊരുക്കിയതായും പഴയിടം ചെറു പുഞ്ചിരിയോടെ പറഞ്ഞു.

കാൽ ലക്ഷത്തോളം വരുന്ന കുട്ടികളെ ഒരാഴ്‌ചയോളം മൂന്ന് നേരം ഊട്ടുന്നതിന് പാചകപുരയിലെ കാര്യങ്ങളെല്ലാം സെറ്റാണെന്നും പഴയിടം പറഞ്ഞു. കായിക മേളയുടെ പാചകപുരയിൽ സ്പെഷ്യൽ വിഭവങ്ങൾക്ക് സ്കോപ്പില്ല. അധികൃതർ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.

സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗമായി ആറിടങ്ങളില്‍ ഭക്ഷണമൊരുങ്ങി (ETV Bharat)

നോൺ വെജ് വിഭവങ്ങളും സദ്യയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ചിക്കനും ബീഫും വിളമ്പും. അതുമാത്രമാണ് കലാമേളയുടെ പാചകത്തിൽ നിന്നും കായിക മേളയുടെ പാചകത്തെ വ്യത്യസ്‌തമാക്കുന്നത്.

ഒരു കിച്ചണിൽ ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകുന്നത് പോലും തനിക്കൊരു വെല്ലുവിളിയല്ല. അഞ്ചിടങ്ങളിൽ ഒരേസമയം ഭക്ഷണം നൽകുകയെന്ന വെല്ലുവിളിയുണ്ടെങ്കിലും എല്ലാം നല്ല നിലയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ഭക്ഷണശാലയിലും ചുമതലക്കാരായി ഓരോരുത്തരെ നിർത്തിയിട്ടുണ്ട്. ഒരോ കിച്ചണിൽ നിന്നും ലൈവ് സ്ട്രീം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തത്സമയം നിരീക്ഷിച്ചും ആവശ്യമായ നിർദേശങ്ങൾ നൽകുമെന്നും പഴയിടം പറഞ്ഞു.

കേരള സ്‌കൂൾ കായിക മേള  പഴയിടം മോഹനന്‍ നമ്പൂതിരി  കായികമേള ഊട്ടുപുര  MALAYALAM LATEST NEWS
കേരള കായിക മേളയ്‌ക്ക് ഭക്ഷണമൊരുക്കുന്നു (ETV Bharat)

ഭക്ഷണ മെനു

രാവിലെ: ഇഡ്‌ലി, ഇടിയപ്പം, അപ്പം, പുട്ട് എന്നിങ്ങനെ വ്യത്യസ്‌ത വിഭവങ്ങള്‍ നല്‍കും. പ്രഭാത ഭക്ഷണത്തിനൊപ്പം പാൽ, മുട്ട, പഴം എന്നിവയും നൽകും.

ഉച്ചയ്ക്ക്: ഊണിനൊപ്പം സാമ്പാർ, പുളിശ്ശേരി, അവിയൽ തുടങ്ങിയവ അടങ്ങിയ സസ്യാഹാരവും, ചിക്കൻ, ബീഫ് തുടങ്ങിയവയിൽ ഏതെങ്കിലുമൊരു മാംസാഹാരവും നൽകും.

രാത്രി: ചപ്പാത്തിയും, ചോറുമാണ് നൽകുന്നത്.

സംസ്ഥാന സ്‌കൂൾ കായികമേളയുടെ പാചകപ്പുരകൾ സജീവം (ETV Bharat)

പാലുകാച്ചൽ

സ്‌കൂൾ കായികമേളയ്ക്ക് 12 വിതരണ കേന്ദ്രങ്ങളിലായി ഒരുക്കുന്ന ഭക്ഷണത്തിന് ആറ് സ്ഥലങ്ങളിലായാണ് അടുക്കള ഒരുക്കിയത്. ആറ് സ്ഥലത്തും രാവിലെ 10 മണിക്ക് പാലുകാച്ചൽ നടന്നു. പ്രധാന ഭക്ഷണശാലയായ മഹാരാജാസ് ഗ്രൗണ്ടിനു സമീപത്തുള്ള കലവറയ്‌ക്ക് പുറമെ കളമശേരി, കടയിരുപ്പ്, പനമ്പിള്ളി നഗർ, കോതമംഗലം, കൊച്ചി വെളി എന്നിവിടങ്ങളിലാണ് പാലുകാച്ചൽ നടന്നത്.

മഹാരാജാസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. പനമ്പിള്ളി നഗറിൽ സിനിമ താരം അഭിറാം രാധാകൃഷ്‌ണൻ, കൊച്ചി വെളിയിൽ കെ ജെ മാക്‌സി എംഎൽഎ, കോതമംഗലത്ത് ആൻ്റണി ജോൺ എംഎൽഎ , കടയിരുപ്പിൽ പി വി ശ്രീനിജൻ എംഎൽഎ, കളമശേരിയിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.

Also Read: ശബരിമല തീര്‍ഥാടനം: ന്യായവിലയില്‍ ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജിആര്‍ അനില്‍

Last Updated : Nov 4, 2024, 4:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.