ETV Bharat / state

കനത്തമഴ: കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - RAIN HOLIDAY IN KASARAGOD

author img

By ETV Bharat Kerala Team

Published : Jul 31, 2024, 5:30 PM IST

അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ല കലക്‌ടര്‍ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്.

HOLLYDAY SCHOOL  HEAVY RAIN  കാസർകോട് അവധി  KERALA LATEST NEWS
Representative Image (ETV Bharat)

കാസർകോട് : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ഓഗസ്റ്റ് 1) അവധി പ്രഖ്യാപിച്ചു. അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ല കലക്‌ടര്‍ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് (ജൂലെെ 31) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Also Read: സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - Rain alert in kerala

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.